സുലൈഖ വധം: രണ്ട് പ്രതികളെയും വെറുതെവിട്ടു

കൊച്ചി: കോളിളക്കം സൃഷ്ടിച്ച കുമ്മനോട് സുലൈഖ വധക്കേസിലെ രണ്ട് പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് വിലയിരുത്തിയാണ് കേസിലെ ഒന്നും മൂന്നും പ്രതികളായ പട്ടിമറ്റം കുമ്മനോട് തൈലന്‍ വീട്ടില്‍ അബ്ദുല്‍ കരീം എന്ന പോത്തന്‍ കരീം (48), പട്ടിമറ്റം നെടുവേലില്‍ വത്സലകുമാരി എന്ന വത്സല (56) എന്നിവരെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ വെറുതെവിട്ടത്. രണ്ടാം പ്രതി കുഞ്ഞീത്തി വീട്ടില്‍ അബ്ദുല്‍ കരീം മരണപ്പെട്ടതിനത്തെുടര്‍ന്ന് കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2006 ജൂലൈ 29 നാണ് കിഴക്കേ കുമ്മനോട് നാത്തേക്കാട്ട് അബ്ദുല്‍ ഖാദറിന്‍െറ ഭാര്യ സുലൈഖയെ (45) വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. വീടിന് 200 മീറ്റര്‍ മാത്രം അകലെ നെടുങ്ങാട്ട് പുത്തന്‍പുരയില്‍ ഹൈദ്രോസിന്‍െറ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയതാണ് സുലൈഖ. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റനിലയില്‍ മൃതദേഹം കണ്ടത്തെിയത്. ഒന്നാം പ്രതി പോത്തന്‍ കരീമും മൂന്നാം പ്രതി വത്സലയും തമ്മിലെ അവിഹിതബന്ധത്തിന് ദൃക്സാക്ഷിയായ സുലൈഖ ഈ വിവരം പുറത്തുപറയുമെന്ന ഭയത്താല്‍ കൊല നടത്തുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ ആരോപണം. പത്താം സാക്ഷി നിതയുടെ മൊഴിയാണ് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവായി സി.ബി.ഐ കോടതി മുമ്പാകെ കൊണ്ടുവന്നത്. പോത്തന്‍ കരീമും കുഞ്ഞീത്തി വീട്ടില്‍ അബ്ദുല്‍ കരീമും ചേര്‍ന്നാണ് സുലൈഖയെ കൊലപ്പെടുത്തിയതെന്ന് മൂന്നാം പ്രതി വത്സല തന്നോടും തന്‍െറ അമ്മയോടും പറഞ്ഞിരുന്നുവെന്നായിരുന്നു ഈ മൊഴി. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നത്രേ വത്സല ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഈ വിവരം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നില്ല. കോടതിയില്‍ സി.ബി.ഐ ഹാജരാക്കിയ ക്രൈംബ്രാഞ്ച് മൊഴിപ്പകര്‍പ്പില്‍ ഇവര്‍ക്ക് കേസുമായി ഒന്നും അറിയില്ളെന്ന് പറയുന്നുമുണ്ട്. കൊലപാതകവിവരം ഇത്രയും നാള്‍ വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നതില്‍ സാക്ഷിക്ക് വിശദീകരണമില്ല. പൊലീസിന്‍െറയോ മറ്റ് ഉന്നത കേന്ദ്രങ്ങളില്‍നിന്നോ ഉള്ള സമ്മര്‍ദത്തത്തെുടര്‍ന്നോ, പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നോ എന്നീ കാര്യങ്ങളിലൊന്നും വ്യക്തത സാക്ഷി നല്‍കിയിട്ടില്ല. നേരത്തേ മൂന്നാം പ്രതിയുടെ അയല്‍വാസിയായിരുന്ന സമയത്താണ് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു സാക്ഷിമൊഴി. കോടതിക്കുപുറത്ത് രേഖപ്പെടുത്തുന്നവ അതിനെ ബലപ്പെടുത്തുന്ന മറ്റ് തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമെ പരിഗണിക്കാനാകൂ. സംഭവം നടന്ന് ഏഴുവര്‍ഷത്തിന് ശേഷമാണ് സാക്ഷി കോടതിയില്‍ ഈ മൊഴി നല്‍കിയത്. പോത്തന്‍ കരീമും കുഞ്ഞീത്തി അബ്ദുല്‍ കരീമും ചേര്‍ന്ന് സുലൈഖയെ പിടിച്ചുവെക്കുമ്പോള്‍ സുലൈഖ വത്സലയുടെ മുടിക്കുത്തിന് പിടിച്ചതായും സുലൈഖയുടെ കൈയില്‍ വത്സലയുടെ മുടി ഉണ്ടായിരുന്നതായും സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, ശാസ്ത്രീയ പരിശോധനയില്‍ സുലൈഖയുടെ മുടിതന്നെയാണ് കൈയില്‍നിന്ന് കിട്ടിയതെന്നാണ് തെളിഞ്ഞത്. പ്രതികള്‍ ഒരുമിച്ചുകൂടിയതായി പറയുന്ന ഷെഡിന്‍െറ വലുപ്പത്തെക്കുറിച്ച സാക്ഷിമൊഴികളിലും വൈരുധ്യമുണ്ട്. പല ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും കൃത്യമായ മഹസര്‍ തയാറാക്കിയില്ളെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒരുതരത്തിലും കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതല്ളെന്ന വിലയിരുത്തലോടെയാണ് കോടതി ഇവരെ വിട്ടയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.