കളമശ്ശേരി: ശമ്പള കുടിശ്ശിക വിതരണത്തില്‍ ഹൈകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫാക്ട് റിട്ടയര്‍മെന്‍റ് ജീവനക്കാര്‍ കോര്‍പറേറ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു. റിട്ട.ജീവനക്കാരികളായ പി.എം.കുഞ്ഞിപ്പെണ്ണ് (71), കാര്‍ത്തു അയ്യപ്പന്‍ (66) എന്നിവരാണ് മാര്‍ച്ചിനിടെ കുഴഞ്ഞു വീണത്. ഇവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1997 ജനുവരി ഒന്നു മുതല്‍ 2001 ജൂണ്‍ 30 വരെ കാലയളവിലുള്ള ജീവനക്കാര്‍ക്ക് പിരിഞ്ഞു പോയതില്‍ നല്‍കാനുള്ള ശമ്പള കുടിശ്ശിക നല്‍കിയിട്ടില്ല. അതിനെതിരെ നിരവധി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫാക്ട് മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാക്കാതെ വന്നപ്പോള്‍ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതനുസരിച്ച് കുടിശ്ശിക സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി വിതരണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുന്‍ ജീവനക്കാര്‍ ഫാക്ട് കോര്‍പറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ ഫാക്ട് മാനേജ്മെന്‍റ് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ഓഫിസിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും, വാഹനങ്ങള്‍ തടസ്സം ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഇതിന്‍െറ പേരില്‍ ജീവനക്കാരെ ടൗണ്‍ഷിപ് ഗേറ്റ് താഴിട്ട് പൂട്ടി ഗേറ്റിന് മുന്നില്‍ തടയുകയായിരുന്നു ഫാക്ട് സെക്യൂരിറ്റി വിഭാഗം. അതേസമയം രാവിലെ സമരക്കാരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും, മാര്‍ച്ച് സമാധാനപരവും, ഓഫിസിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ളെന്ന് ഉറപ്പ് നല്‍കുകയും, കോര്‍പറേറ്റ് ഓഫിസിന് മീറ്ററുകള്‍ അപ്പുറം വരെ മാര്‍ച്ച് നടത്താമെന്നുമുള്ള ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഈ ധാരണ തെറ്റിച്ച് സി.ഐ.എസ്.എഫ് മാര്‍ച്ച് തടയുകയായിരുന്നുവെന്നാണ് സമരക്കാരുടെ ആരോപണം. സി.ഐ.എസ് എഫ് തീര്‍ത്ത വലയം ഭേദിച്ച് ചെറു ഗേറ്റിലൂടെ സമരക്കാര്‍ ടൗണ്‍ഷിപ്പിനകത്തേക്ക് തള്ളിക്കയറുകയായിരുന്നു. അകത്ത് കടന്ന സമരക്കാര്‍ മുന്‍ധാരണ പ്രകാരം പറഞ്ഞിരുന്ന സ്ഥലത്ത് നിലയുറപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബി.ജെ.പി മധ്യമേഖല സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്. ജയതിലകന്‍, മുന്‍ എം.എല്‍.എ എ.എം. യൂസഫ്, ജയന്‍ പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിട്ട. എംപ്ളോയീസ അസോസിയേഷന്‍ ഭാരവാഹികളായ കെ.സി. മാത്യു, ദേവസിക്കുട്ടി പടയാട്ടില്‍, ഗോപിനാഥന്‍ നായര്‍ പി.എസ്. അഷറഫ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.