കൊച്ചി: ഒരാഴ്ചയിലേറെയായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ കുടുംബങ്ങള്‍ക്ക് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട വരള്‍ച്ച ദുരിതാശ്വാസ കൂട്ടായ്മയുടെ ആദ്യ സഹായവാഗ്ദാനം. കുടിവെള്ളം കിട്ടാതായതോടെ രണ്ടുദിവസമായി വീടുകളില്‍ ചോറുപോലും വെക്കുന്നില്ളെന്ന പശ്ചിമകൊച്ചിയിലെ പുല്ലുപാലം സ്വദേശി സനീറ വിവരിച്ചപ്പോള്‍ താരം ഒരുനിമിഷം നിശ്ചലനായി. തുടര്‍ന്ന് മമ്മൂട്ടിതന്നെ ഇടപെട്ട് ഇവരുടെ കാര്യം ആദ്യം പരിഹരിക്കണമെന്ന് അറിയച്ചതോടെ പല ഭാഗങ്ങളില്‍നിന്നായി സഹായമത്തെി. കലക്ടര്‍ മൂന്ന് വാട്ടര്‍ കിയോസ്കുകള്‍ പശ്ചിമ കൊച്ചിയില്‍ അടിയന്തരമായി നിര്‍മിച്ചുനല്‍കുമെന്നും വ്യക്തമാക്കി. ആഴ്ചയില്‍ അഞ്ച് ടാങ്ക് വീതം സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാമെന്ന് സ്വകാര്യ കുടിവെള്ളവിതരണക്കാരുടെ പ്രതിനിധി യോഗത്തില്‍ ഉറപ്പുനല്‍കി. ഡ്രൈവറുള്‍പ്പടെ ഒരു ടാങ്കര്‍ ലോറി സൗജന്യമായി വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി അസറ്റ് ഹോംസിന്‍െറ പ്രതിനിധിയും മുന്നോട്ടുവന്നു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചുകഴിയുന്ന പതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. വൈകുന്നേരം ഒരു മണിക്കൂ മാത്രമെ ഇവിടേക്ക് വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നുള്ളൂ. ഒരാഴ്ചയായി അതും ഇല്ലാതായെന്ന് സനീറ പറഞ്ഞു. ദിവസവും 50 രൂപ മുടക്കി കുപ്പിവെള്ളം വാങ്ങിയാണ് ചോറുണ്ടാക്കിയതെന്ന് സനീറ പറഞ്ഞു. കടുത്ത ചൂടുമൂലം പുറംജോലിക്ക് പോകാതായതോടെ പണം കൊടുത്ത് വെള്ളം വാങ്ങുന്നതും നിര്‍ത്തേണ്ടിവന്നു. പലകോണില്‍നിന്നും ഇവര്‍ക്ക് സഹായവാഗ്ദാനങ്ങള്‍ എത്തിയതോടെ യോഗത്തില്‍ പങ്കെടുത്ത ജല അതോറിറ്റിയുടെ പ്രതിനിധിയും കുടിവെള്ളം നല്‍കാമെന്ന ഉറപ്പുമായി മുന്നോട്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.