പട്ടിമറ്റം: ഒരുമാസം മുമ്പ് പട്ടിമറ്റം കോലാംകുടി ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ പനയഞ്ചരി രവിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അര്‍ജുനനെ (38) കുന്നത്തുനാട് എസ്.ഐ ഷോജോയുടെ നേതൃത്വത്തിലെ പൊലീസ് സംഘം തമിഴ്നാട് മാര്‍ത്താണ്ഡത്തുനിന്ന് പിടികൂടി. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്തെിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട്, പൊലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണപ്പെട്ട രവിയുടെ വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണപ്പെട്ട രവിയും വീട്ടുടമസ്ഥനായ പാഞ്ചാലി സുര എന്ന സുരേഷും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് കൊല്ലപ്പെട്ട വീട്ടില്‍ താമസിച്ചിരുന്നത്. പട്ടിമറ്റം ഭാഗത്ത് വാര്‍ക്കപ്പണി ചെയ്തുവരുകയായിരുന്നു പ്രതി അര്‍ജുനന്‍. സംഭവദിവസം പ്രതിയും മരണപ്പെട്ട രവിയും പാഞ്ചാലി സുരയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. രവിയില്‍നിന്ന് കടം വാങ്ങിയ തുക ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയും രവിയെ കൊല്ലുകയുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.