മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള മനസ്സുണ്ടാകണം –ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍

കൊച്ചി: റസിഡന്‍റ്സ് അസോസിയേഷനുകളും കൂട്ടായ്മകളും ഇല്ളെന്ന് വന്നാല്‍, നമ്മള്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍ ജീവിക്കുന്നവരായി മാറുമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഇടപ്പള്ളി പോണേക്കരയില്‍ പെരുമനത്താഴം വെസ്റ്റ് റസിഡന്‍റ്സ് അസോസിയേഷന്‍െറ ആറാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലോകത്ത് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കാണാനും മനസ്സിലാക്കാനും പരിഹാരം കാണാനുമുള്ള ഒരു മനസ്സുണ്ടായാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‍റ്് എ.എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. റെസിഡന്‍റ്സ് അസോസിയേഷനിലെ അംഗവും, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍ററിന്‍െറ 2016-ലെ മഹിമാ പുരസ്കാര ജേതാവുമായ ഫ്രാന്‍സിസ് പെരുമനയെ ജസ്റ്റിസ് ഷംസുദ്ദീനും അസോസിയേഷന്‍ പ്രസിഡന്‍റ് എ.എസ്. സോമനും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കൗണ്‍സിലര്‍ ഷീല സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് പെരുമന, ചന്ദ്രബാബു, പി.വി. ഷാജി, ജയപ്രകാശ് നാരായണന്‍, ഉദയഭാനു, എം.എക്സ് സോജന്‍, രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അവയവദാന സമ്മതപത്രം നല്‍കിയവര്‍ക്ക് ഡോണര്‍ കാര്‍ഡ് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.