പുല്ളേപ്പടിയിലെ കൊലപാതകം: സമാധാനജീവിതം ഉറപ്പാക്കണമെന്ന് റെസിഡന്‍റ്സ് അസോ.

കൊച്ചി: നഗരത്തെ ഞെട്ടിച്ച് പുല്ളേപ്പടിയില്‍ പത്ത് വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തെ മനോരോഗിയുടെ പെട്ടെന്നുണ്ടായ പ്രകോപനത്തത്തെുടര്‍ന്നുള്ള കൊലപാതകമായി കാണാന്‍ സാധ്യമല്ളെന്ന് പുല്ളേപ്പടി റെസിഡന്‍റ്സ് അസോസിയേഷന്‍. നാട്ടുകാര്‍ ഭയാശങ്കയിലാണെന്നും സമാധാനജീവിതം ഉറപ്പാക്കാന്‍ സിറ്റി പൊലീസ് വിശദ അന്വേഷണത്തിന് തയാറാകണമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹാഷിം പറക്കാടന്‍ ആവശ്യപ്പെട്ടു. സൗത്- നോര്‍ത് റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരം, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പനയും ഉപയോഗവും കൂടിവരുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസും റെസിഡന്‍റ്സ് അസോസിയേഷനുകളും ശനിയാഴ്ചകളില്‍ നടത്തിവന്ന ‘പ്രൈഡ്’ യോഗങ്ങളില്‍ മയക്കുമരുന്ന് വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ സിറ്റി പൊലീസ് കമീഷണര്‍ ചുമതലയേറ്റശേഷം യോഗങ്ങള്‍ നിര്‍ത്തിയതിനാല്‍ ചര്‍ച്ചകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പൊലീസിന്‍െറ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. കൊലപാതകക്കേസിലെ പ്രതിയെ മനോരോഗിയായി കേസ് അവസാനിപ്പിക്കാനുള്ള നീക്കം ഉണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാഷിം പറക്കാടന്‍, എസ്.എ. മുഹമ്മദാലി, കെ.ബി. സന്തോഷ് കുമാര്‍, പി.എം. അബൂബക്കര്‍, കെ.പി. ശിവദാസ്, രാജു മൈക്കിള്‍, അപ്പാക്കുട്ടി, കെ.ടി. ഷണ്‍മുഖന്‍, ബിജോയ് ജോണ്‍, അബ്ദുല്‍ മജീദ്, അജി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.