പനങ്ങാട്ട് പൈപ്പുകളില്‍ പൊട്ടലും ചീറ്റലും മാത്രം

പനങ്ങാട്: പനങ്ങാടിന്‍െറ കിഴക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കുടിവെളളമത്തൊതെ രണ്ടാഴ്ചയായി നാട്ടുകാര്‍ വലയുന്നു. പനങ്ങാട് കൂമ്പയില്‍ പ്രദേശം, കേളന്തറ, കടമാട്ട് എന്നീ പടിഞ്ഞാറന്‍ വാര്‍ഡുകളിലും വിദ്യാഭവന്‍ റോഡ്, ജനത റോഡ്, ലക്ഷം വീട് പരിസരം എന്നീ കിഴക്കന്‍ മേഖലകളും കുടിവെള്ളപൈപ്പുകളില്‍ പൊട്ടലും ചീറ്റലുമല്ലാതെ വെള്ളമില്ല. വാട്ടര്‍ അതോറിറ്റിയില്‍ പരാതി പറഞ്ഞിട്ടും വിതരണം സുഗമമാക്കുന്നില്ളെന്ന് പഞ്ചായത്ത് അംഗം കെ.ആര്‍. പ്രസാദ് പറഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന കടുത്ത ജലക്ഷാമത്തിന് അധികൃതര്‍ പരിഹാരം കാണുന്നില്ളെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രസാദ് പറഞ്ഞു. വൈദ്യുതിക്ഷാമം മൂലം വോള്‍ട്ടേജില്ലാതെ മോട്ടോറുകള്‍ പ്രവര്‍ത്തിക്കാത്തതും കുണ്ടന്നൂരില്‍ പൈപ്പ് പൊട്ടിയതുമാണ് കാരണമെന്ന് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.