പത്രിക നല്‍കി; പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ഥികള്‍

മൂവാറ്റുപുഴ: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പി.എം. ഇസ്മയില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന അംഗം ജോസ് വള്ളമറ്റം, ബാബു പോള്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ തൃക്കളത്തൂരിലെ വീട്ടില്‍ പിതാവ് എബ്രഹാമും മാതാവ് ഏലിയാമ്മയും മകനെ അനുഗ്രഹിച്ച് യാത്രയാക്കി. പ്രകടനമാരംഭിച്ച വാഴപ്പിള്ളി കവലയില്‍ എല്‍.ഡി.എഫ് നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, അഡ്വ. പോള്‍ ജോസഫ്, ഉഷ ശശിധരന്‍, പി.കെ. ബാബുരാജ്, പി.സുരേഷ്, മൊയ്തീന്‍ഷാ, ജോളി നെടുങ്കല്ളേല്‍, സി.എം. അഷറഫ്, യു.ആര്‍. ബാബു, ടി.എന്‍. മോഹനന്‍, കെ.പി. രാമചന്ദ്രന്‍, കെ.എന്‍. ജയപ്രകാശ്, ബെസ്റ്റിന്‍ ചേറ്റൂര്‍, ബാബു മുടിയില്‍, ബേബി പൂനാട്ട്, ടി.എം. ഹാരിസ്, ജോബിന്‍ കണ്ണോത്തുകുഴി എന്നിവര്‍ സംബന്ധിച്ചു. കോലഞ്ചേരി: തെരഞ്ഞെടുപ്പ് പോരാട്ടാത്തിന് വീറും വാശിയും പകര്‍ന്ന് കുന്നത്തുനാട്ടിലെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഷിജി ശിവജിയും സഹവരണാധികാരി വടവുകോട് ബി.ഡി.ഒ വി.ശാന്താറാം മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ പ്രകടനമായത്തെിയാണ് സജീന്ദ്രന്‍ പത്രിക നല്‍കിയത്. എന്‍.പി. വര്‍ഗീസ്, ജോണ്‍ പി. മാണി, സി.പി. ജോയി, ഗോവിന്ദപണിക്കര്‍, കെ.എച്ച്. മുഹമ്മദുകുഞ്ഞ്, ബി. ജയകുമാര്‍, ബിനീഷ് പുല്യാട്ടേല്‍, എം.ടി. ജോയി, കെ. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ബിലാല്‍ തുടങ്ങിയവര്‍ അനുഗമിച്ചു. സജീന്ദ്രന് കെട്ടിവെക്കാനുള്ള പണം അമ്പലമേട് അമൃതകുടീരം കോളനിവാസികളാണ് നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഷിജി ശിവജി പത്രിക നല്‍കി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍. മോഹനന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദര്‍ശനന്‍, മണ്ഡലം സെക്രട്ടറി കെ.വി. ഏലിയാസ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രികസമര്‍പ്പണത്തിന് മുന്നോടിയായി കോലഞ്ചേരി എ.കെ.ജി ഭവനില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ഥി എത്തിയത്. ടി. തേമാസ്, സി.കെ. വര്‍ഗീസ്, എം.എന്‍. മോഹനന്‍, അഡ്വ. പി.വി. ശ്രീനിജിന്‍, എം.ടി. തങ്കച്ചന്‍, റെജി ഇല്ലിക്കപ്പമ്പില്‍, കെ. ഹമീദ് ചേരിമറ്റം, കെ.എം. അലി, നാസര്‍ അഹമ്മദ്, എന്‍.വി. കൃഷ്ണന്‍കുട്ടി, നിസാര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. പത്രിക സമര്‍പ്പണത്തിനുശേഷം സ്ഥാനാര്‍ഥി പൂതൃക്ക പഞ്ചായത്ത്, കറുകപ്പിള്ളി, കിങ്ങിണിമറ്റം, കക്കാട്ടുപാറ എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. പിറവം: യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍കൂടിയായ പാമ്പാക്കുട ബ്ളോക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് സമര്‍പ്പിച്ചത്. ഉച്ചക്ക് രണ്ടുമണിയോടെ ആട്ടിന്‍കുന്ന് ദേവാലയ സെമിത്തേരിയില്‍ പിതാവ് ടി.എം. ജേക്കബിന്‍െറ കല്ലറക്കുമുന്നില്‍ പ്രാര്‍ഥിച്ചശേഷമാണ് പത്രിക സമര്‍പ്പണത്തിനായി പുറപ്പെട്ടത്. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡെയ്സി ജേക്കബ്, ജെയ്സണ്‍ ജോസഫ്, സാജു മടയ്ക്കാലി, ഏലിയാസ് മങ്കിടി, വിന്‍സന്‍റ് ജോസഫ്, സുനില്‍ എടപ്പലക്കാട്ട്, സൈബു മടക്കാലി, ജോര്‍ജുകുട്ടി പള്ളിപ്പാട്ട് തുടങ്ങിയവര്‍ സ്ഥാനാഥിക്കൊപ്പമുണ്ടായിരുന്നു. അഞ്ചല്‍പെട്ടി ജങ്ഷനില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അനൂപ് ജേക്കബിനെ സ്വീകരിച്ചു. യു.ഡി.എഫ് നേതാക്കളായ എന്‍.പി. പൗലോസ്, സി. മോഹനപിള്ള, ഐ.കെ. രാജു, വില്‍സണ്‍ കെ. ജോണ്‍, സാബു ജേക്കബ്, കെ.ആര്‍. പ്രദീപ്കുമാര്‍, റീസ് പുത്തന്‍വീടന്‍, എം.എ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ അഞ്ചല്‍പ്പെട്ടിയിലെ പാമ്പാക്കുട ബ്ളോക് പഞ്ചായത്ത് കാര്യാലയത്തില്‍ ബി.ഡി.ഒ സി.എ. മുരളീധരനു മുമ്പാകെയാണ് പത്രിക നല്‍കിയത്. അഞ്ചല്‍പ്പെട്ടി എസ്തോസ് സ്മാരക മന്ദിരത്തില്‍നിന്ന് എല്‍.ഡി.എഫ് നേതാക്കള്‍ക്കും നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പമാണ് എത്തിയത്. എം.സി. സുരേന്ദ്രന്‍, ഒ.എന്‍. വിജയന്‍, ഷാജു ജേക്കബ്, ടി.സി. ഷിബു, കെ.എന്‍. ഗോപി, സോജന്‍ ജോര്‍ജ്, കെ. ചന്ദ്രശേഖരന്‍, മുണ്ടക്കയം സദാശിവന്‍, സജി നിരപ്പുകാട്ടില്‍, സി.എന്‍. സദാമണി, കെ.പി. സലിം, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സണ്‍ വി. പോള്‍, വടകര സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. പോള്‍ പീച്ചിയില്‍ എന്നിവര്‍ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.