ജലക്ഷാമം രൂക്ഷം, ലഭിക്കുന്ന വെള്ളത്തിന് ഗന്ധം

മട്ടാഞ്ചേരി: വേനല്‍ കനത്തതോടെ ജലക്ഷാമം രൂക്ഷമായി. ഊറിയത്തെുന്ന കുടിവെള്ളത്തിന് പലയിടങ്ങളിലും രൂക്ഷ ഗന്ധവും. ഇതുമൂലം പൊതുജനം നെട്ടോട്ടത്തിലായി. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ പലയിടത്തും ലഭിക്കുന്ന കുടിവെള്ളത്തിന് ഗന്ധമുണ്ട്. ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് തിരക്കിലായതോടെ പരാതി കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളത്തിന് ഗന്ധം അനുഭവപ്പെടുന്നു. ദിവസങ്ങള്‍ കൂടുന്തോറും ഗന്ധത്തിന്‍െറ രൂക്ഷത വര്‍ധിക്കുകയാണ്. പശ്ചിമകൊച്ചി വാസികളുടെ ഏകാശ്രയം പൊതുടാപ്പിലൂടെ എത്തുന്ന വെള്ളമാണ്. കുടിക്കാനും അലക്കാനും കുളിക്കാനും മറ്റ് ഭൂഗര്‍ഭ സ്രോതസ്സുകളില്ലാത്തതിനാല്‍ ടാപ്പിലത്തെുന്ന വെള്ളം തന്നെയാണ് ആശ്രയം. ജലക്ഷാമത്തിനൊപ്പം വെള്ളത്തില്‍നിന്ന് മണം പരന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.