കോതമംഗലം: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം ആശങ്കയുണര്‍ത്തും വിധം വ്യാപകമാകുന്നു. ഉപയോഗിക്കുന്നതിനുപുറമെ വിദ്യാര്‍ഥികള്‍ കഞ്ചാവിന്‍െറ വില്‍പനക്കാരുമാവുകയാണ്. സമീപകാലത്തായി നിരവധി വിദ്യാര്‍ഥികളെയാണ് കഞ്ചാവ് വില്‍പനക്കിടെ പിടികൂടിയത്. അടിവാട്, പല്ലാരിമംഗലം, കുത്തുകുഴി, നെല്ലിമറ്റം മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വ്യാപകമാണ്. വില്‍പനസംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയെ എക്സൈസ് സംഘം പിടികൂടി. നിരവധി വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ വിദ്യാര്‍ഥിയെന്നാണ് വിവരം. എട്ടാം ക്ളാസ് മുതല്‍ പ്ളസ് ടു വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സംഘത്തിലുണ്ട്. കോളജ് ക്യാമ്പസുകളുമായി ബന്ധപ്പെട്ട് കഞ്ചാവ് വില്‍പനയും ഉപഭോഗവും വ്യാപകമായതിനത്തെുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വിദ്യാര്‍ഥികളും കാരിയര്‍മാരും കുടുങ്ങിയിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ പിടിയിലാകുന്നത് പതിവായപ്പോഴാണ് സ്കൂള്‍ കുട്ടികളെ കഞ്ചാവ് മാഫിയ വലയിലാക്കാന്‍ തുടങ്ങിയത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വില്‍പനക്കാരനായ വിദ്യാര്‍ഥിയെ കഞ്ചാവ് ആവശ്യപ്പെട്ട് എക്സൈസ് സംഘം സമീപിച്ചാണ് പിടികൂടിയത്. ബൈക്കിലത്തെിയാണ് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. പ്രതി പിടിയിലായത് അറിയാതെ നിരവധി പേര്‍ ഫോണില്‍ കഞ്ചാവ് ആവശ്യപ്പെ ടുന്നുണ്ട്. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് കണ്ടത്തെിയിട്ടുണ്ട്. പിടിയിലായ വിദ്യാര്‍ഥിയെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. സി.ഐ ടി.എം. കാസിം, എസ്.ഐ സിറിള്‍ കെ. മാത്യു, എന്‍.എ. മനോജ്, കെ.എം. അബ്ദുല്ലക്കുട്ടി, പി.എല്‍. ജോസ്, പി.വി. ബിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.