യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ളെന്ന്

മൂവാറ്റുപുഴ: യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയാറാകുന്നില്ളെന്ന് ബന്ധുക്കളുടെ ആരോപണം. പിറമാടം തിരിയാലില്‍ ജോഷി ഡേവിഡിനാണ് (25) കഴിഞ്ഞ 15ന് രാത്രി മര്‍ദനമേറ്റതായി പറയുന്നത്. ഇരുകണ്ണിനും പരിക്കേറ്റ യുവാവ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്ന് സ്റ്റേഷനിലേക്ക് അറിയിപ്പ് പോയിട്ടും പൊലീസ് മൊഴിയെടുക്കാന്‍ തയാറാകുന്നില്ളെന്ന് പറയുന്നു. 15ന് രാത്രി 10.30ഓടെ മൂവാറ്റുപുഴ മോഡല്‍ ഹൈസ്കൂളിന് മുന്നില്‍വെച്ച് നാലുപേരടങ്ങുന്ന സംഘം ജോഷി ഡേവിഡിനെ പിടിച്ചുകൊണ്ടുപോയി സ്കൂളിനുള്ളിലെ സിവില്‍ അക്കാദമി കെട്ടിടത്തില്‍വെച്ച് കമ്പി ഉപയോഗിച്ചും കൈകൊണ്ടും മര്‍ദിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മോഷ്ടാവാണെന്ന് പറഞ്ഞാണത്രേ മര്‍ദനം. ഇവിടെനിന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് ശരീരവേദനയെതുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മൊഴിയെടുക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചുചെന്ന പിതാവിനെ മകനെതിരെ മോഷണത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു. തന്നെ മര്‍ദിച്ചവര്‍ അവിടത്തെ കരാര്‍ തൊഴിലാളികളാണെന്നും മൂന്നുമാസം മുമ്പ് ഇവിടെനിന്ന് പണിയായുധങ്ങള്‍ മോഷണം പോയതിന്‍െറ പേരിലാണ് മോഷ്ടാവെന്നപേരില്‍ തന്നെ മര്‍ദിച്ചതെന്നും യുവാവ് പറഞ്ഞു. തങ്ങള്‍ക്ക് ആളുമാറിയതാണെന്ന് യുവാവിന്‍െറ ബന്ധുവിനോട് മര്‍ദിച്ചവര്‍ പറഞ്ഞത്രേ. തലക്കേറ്റ മര്‍ദനത്തത്തെുടര്‍ന്ന് ഇരുകണ്ണും ചുവന്ന് നീരുകെട്ടിയനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.