പള്ളികളില്‍ വോട്ടുതേടി സ്ഥാനാര്‍ഥികള്‍

മൂവാറ്റുപുഴ: ജുമുഅ ദിവസം പള്ളികള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ കണ്ട് വോട്ടുറപ്പിച്ച് സ്ഥാനാര്‍ഥികള്‍. മൂവാറ്റുപുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് വാഴക്കന്‍ വെള്ളിയാഴ്ച മുളവൂര്‍, പേഴക്കാപ്പിളളി പള്ളികളിലത്തെി വിശ്വാസികളെ കണ്ടു. ജുമുഅക്ക് മുമ്പായിരുന്നു പള്ളികളിലത്തെിയത്. പൊന്നിരിക്കാപറമ്പ്, മുളവൂര്‍ മേഖലകളിലും എത്തി വോട്ടര്‍മാരെ കണ്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദിലത്തെി വിശ്വാസികളുടെ കണ്ടു. തുടര്‍ന്ന് കടവൂര്‍ ലൗ ഹോമിലത്തെി അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. മൂവാറ്റുപുഴ നഗരത്തിലെ കിഴക്കേക്കര, മുറിക്കല്ല് കോളനി തുടങ്ങിയ സ്ഥലങ്ങളിലും വോട്ടുതേടിയത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.