വിഷു നാളെ: കൈപൊള്ളാതെ വിപണി

തൊടുപുഴ: കാര്‍ഷികമേഖല സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണെങ്കിലും ഇക്കുറി കൈപൊള്ളാതെ വിഷുവുണ്ണാം. വിഷുക്കാലത്ത് പച്ചക്കറികള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടായിട്ടില്ല. മാത്രമല്ല പല സാധനങ്ങള്‍ക്കും കഴിഞ്ഞ വിഷുക്കാലത്തേക്കാള്‍ വില കുറഞ്ഞിട്ടുമുണ്ട്. അതേസമയം, സപൈ്ളകോ, മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ ആവശ്യത്തിന് കിട്ടാനില്ല. സ്വകാര്യ മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും വന്‍ ശേഖരം എത്തിയിട്ടുണ്ട്. തൊടുപുഴയില്‍ കര്‍ഷക ഓപണ്‍ മാര്‍ക്കറ്റ് വിഷുച്ചന്ത ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ജനത്തെ വലക്കുകയാണ്. റബര്‍ മേഖല വറുതിയിലാണ്. കര്‍ഷകരുടെ കൈവശം പണമില്ല. ടാപ്പിങ് തൊഴിലാളികളും പ്രതിസന്ധിയിലാണ്. വഴിയോരങ്ങളില്‍ പടക്ക കച്ചവടക്കാരും എത്തിയിട്ടുണ്ട്. കൊന്നപ്പൂക്കളുടെ കച്ചവടവും തകൃതിയാണ്. വിഷുവിന് കണികാണാന്‍ അത്യാവശ്യമായ വെള്ളരി ഇപ്പോള്‍ മാര്‍ക്കറ്റില്‍ 20 രൂപക്ക് ലഭിക്കും. കഴിഞ്ഞ വിഷുക്കാലത്ത് 26 രൂപയായിരുന്നു വില. ചേന -48, തക്കാളി -32, വഴുതന -32, വെണ്ട -28, സവോള -18, കാരറ്റ് -50, കൂര്‍ക്ക -40, കാബേജ് -25, കോവക്ക -42, കോളിഫ്ളവര്‍ -47, ബീന്‍സ് -70, ബീറ്റ് റൂട്ട് -38, മാങ്ങ -25, തമുരിങ്ങ -25, വള്ളിപ്പയര്‍ -50, വഴുതന -34, പൂവന്‍ പഴം -25, ഞാലിപ്പൂവന്‍ -28, ഏത്തക്ക -45 എന്നിങ്ങനെയാണ് ഓപണ്‍ മാര്‍ക്കറ്റിലെ വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.