1000 ലിറ്റര്‍ വൈന്‍ പിടികൂടി

തൊടുപുഴ: കുമാരമംഗലത്ത് വന്‍ വൈന്‍ ശേഖരം പിടികൂടി. തൊടുപുഴ എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 1000 ലിറ്റര്‍ മുന്തിരി വൈനാണ് പിടികൂടിയത്. കുമാരമംഗലം ഓലിക്കരോട്ട് വര്‍ഗീസിനെ (64) സംഭവത്തില്‍ എക്സൈസ് പിടികൂടി. 900 ലിറ്റര്‍ വൈന്‍ നിര്‍മിക്കാനായി എടുത്തുവെച്ച ദ്രാവകമാണ് പിടിച്ചെടുത്തത്. എക്സൈസ് തൊടുപുഴ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.വി. ബിജു, ഇന്‍സ്പെക്ടര്‍ ഷിബു മാത്യു, ഐബി ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍, ഉദ്യോഗസ്ഥരായ ജോര്‍ജ്, ജോസ്, കെ.ആര്‍. ബിജു, സാലിദ്, സിറാജ്, സാബു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. ഇതോടെ രണ്ട് സംഭവങ്ങളിലായി 2150 ലിറ്റര്‍ വൈനാണ് അടുത്ത ദിവസങ്ങളില്‍ പിടികൂടിയത്. ജില്ലയില്‍ തന്നെ ഇത്രയധികം വൈന്‍ പിടികൂടുന്നത് ഇതാദ്യമാണ്. പിടികൂടിയ വൈനിന്‍െറ സാമ്പ്ള്‍ വിദഗ്ധ പരിശോധനക്കായി എറണാകുളത്തെ കെമിക്കല്‍ ലാബിലേക്ക് അയക്കും. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വരും ദിവസങ്ങളിലും ജില്ലയില്‍ എക്സൈസ് സംഘം പരിശോധന തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.