കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ആനയിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഗൂഡല്ലൂര്‍ വെട്ടുകാട് കാഞ്ചിമരത്തുറൈ ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങിയത്. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി രവിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന സ്ഥലത്തെ വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ വാഴകളാണ് നശിപ്പിച്ചതിലേറെയും. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി തോട്ടം ഉടമ പറഞ്ഞു. പെരിയാര്‍ വനമേഖലയില്‍നിന്ന് തീറ്റതേടി ഇറങ്ങുന്ന ആനക്കൂട്ടവും മ്ളാവ്, പന്നി എന്നിവ മുമ്പ് പ്രദേശത്ത് കൃഷി നശിപ്പിച്ചിട്ടുണ്ട്. വനമേഖലയില്‍നിന്ന് കൃഷിയിടവുമായി അതിരുതിരിയുന്ന പ്രദേശത്ത് വന്യജീവികള്‍ കൃഷിയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കുഴിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആനകൂട്ടം രാത്രി കൃഷി നശിപ്പിക്കുമ്പോള്‍ തോട്ടത്തില്‍ കാവല്‍ക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ഭീതി കാരണം പുറത്തിറങ്ങിയില്ല. ഗൂഡല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍ സുരേഷിന്‍െറ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തത്തെി പരിശോധനകള്‍ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.