ദുഖാചരണത്തിന്‍െറ അവധിക്കുശേഷം പര്യടനം ശക്തമാക്കി സ്ഥാനാര്‍ഥികള്‍

ആലുവ: വെടിക്കെട്ടപകടത്തത്തെുടര്‍ന്നുള്ള ദു$ഖാചരണത്തിന്‍െറ ഭാഗമായി നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ വീണ്ടും ശക്തമാക്കി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളെല്ലാം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രധാന പരിപാടികളെല്ലാം മാറ്റി വെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും പര്യടനം ആരംഭിച്ചു. ചൂര്‍ണിക്കര പഞ്ചായത്തിലെ മുട്ടം തൈക്കാവില്‍നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് എഫ്.ഐ.ടി, കെ.എസ്.ആര്‍.ടി.സി ഗാരേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ചു. പഞ്ചായത്തിലെ വിവിധ കവലകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വൈകുന്നേരം കുന്നത്തേരി കവലയില്‍ പര്യടനം അവസാനിച്ചു. ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, അഡ്വ. ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് തോപ്പില്‍ അബു, മണ്ഡലം പ്രസിഡന്‍റ് കെ.കെ. ജമാല്‍, മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലംഗം എം.കെ.എ. ലത്തീഫ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.എ. ഹസന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസ്കര്‍ മുട്ടം, സബീര്‍ മുട്ടം, മുഹമ്മദ് ഷഫീഖ്, വില്യം ആലത്തറ, നസീര്‍ ചൂര്‍ണിക്കര, ബ്ളോക് പഞ്ചായത്തംഗം സി.പി. നൗഷാദ് എന്നിവരുണ്ടായിരുന്നു.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി. സലീമിന്‍െറ പ്രചാരണം ചൊവ്വാഴ്ച രാവിലെ കാഞ്ഞൂര്‍ ടൗണില്‍നിന്നാരംഭിച്ചു. വിവിധ തലങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ കേട്ടും പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയുമാണ് കാഞ്ഞൂര്‍ പഞ്ചായത്തിലെ പ്രചാരണം അവസാനിച്ചത്. സി.കെ. സലീംകുമാര്‍, പി. അശോകന്‍, എ.എസ്. സന്തോഷ്, ജെന്നി, എ.ടി. ഫ്രാന്‍സിസ് പാറയ്ക്ക, പി.തമ്പാന്‍ എന്നിവര്‍ കാഞ്ഞൂരിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന് നേതൃത്വം നല്‍കി. ഉച്ചയ്ക്കുശേഷം കീഴ്മാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളായ ശ്രീനാരായണഗിരി, നിര്‍മലാഭവന്‍, കൃപാജ്യോതി, പാറക്കണ്ടം ഗോഡൗണ്‍, ഇസ്ലാമിക് സെന്‍റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിഷപ് തോമസ് ചക്യേത്ത് പിതാവിനെ കണ്ട് അനുഗ്രഹം തേടി. കെ.എം. ബഷീര്‍, എം.ജെ. ടോമി എന്നിവര്‍ കൂടെയുണ്ടായിരുന്നു. ആലുവ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സമദ് നെടുമ്പാശ്ശേരി ചെങ്ങമനാട് പഞ്ചായത്തിന്‍െറ വിവിധ വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.