അങ്കമാലി: അങ്കമാലിയിലെ സ്വകാര്യ ആയുര്‍വേദ മരുന്നുകടയില്‍നിന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ചിറയത്ത് ട്രേഡേഴ്സില്‍നിന്ന് അഞ്ചിനത്തില്‍പെട്ട 20 കുപ്പി മരുന്നാണ് പിടിച്ചെടുത്തത്. കട്ടപ്പനയില്‍ വണ്ണം കുറയാനുള്ള വ്യാജ പച്ചമരുന്ന് കഴിച്ചതിനത്തെുടര്‍ന്ന് യുവാവ് മരിക്കാനിടയായ സംഭവത്തിന്‍െറ അന്വേഷണഭാഗമായിരുന്നു റെയ്ഡ്. ഗോകുലം ചിട്ടിക്കമ്പനിയിലെ കലക്ഷന്‍ ഏജന്‍റായ കട്ടപ്പന സ്വദേശി മനു എസ്. നായരാണ് (25) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. മനു വണ്ണം കുറയാനുള്ള മരുന്ന് കഴിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. മണിചെയിന്‍ രൂപത്തില്‍ മരുന്നെന്ന വ്യാജേന ആഹാരവസ്തുക്കളുടെ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍പന നടത്തുന്നതായും അത്തരത്തിലെ മരുന്ന് കഴിച്ചാകാം മനു മരണപ്പെട്ടതെന്നും അന്വേഷണത്തില്‍ സൂചന ലഭിക്കുകയുണ്ടായി. അത്തരം മരുന്നുകളുടെ വിതരണ ഏജന്‍റായ തൊടുപുഴ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മരുന്നുകള്‍ അങ്കമാലിയില്‍നിന്നാണ് കട്ടപ്പനയില്‍ എത്തിച്ചതെന്ന് വിവരം ലഭിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എറണാകുളം ഡ്രഗ്സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം റീജനല്‍ ആയുര്‍വേദ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഡോ. പി. അജിതന്‍ പിള്ള, സീനിയര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സ്മാര്‍ട്ട് പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം അങ്കമാലിയില്‍ പരിശോധന നടത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മരുന്ന് പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നാല്‍ മാത്രമെ പിടിച്ചെടുത്ത മരുന്നുകളാണോ മനുവിന്‍െറ മരണത്തിനിടയാക്കിയതെന്ന് ഉറപ്പാക്കാനാകൂവെന്ന് ഇവര്‍ പറഞ്ഞു. കട്ടപ്പന ഡ്രഗ്സ് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. പിടിച്ചെടുത്ത മരുന്നുകള്‍ ബുധനാഴ്ച പരിശോധനക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.