കോതമംഗലം മേഖലയില്‍ വേനല്‍മഴയത്തെി

കോതമംഗലം: വേനലില്‍ ആശ്വാസമായി കോതമംഗലം മേഖലയില്‍ വേനല്‍മഴയത്തെി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ശക്തമായ കാറ്റോടുകൂടി മഴ പെയ്തത്. കാറ്റില്‍ പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. റവന്യൂ ടവര്‍ ജങ്ഷനില്‍ നിന്നുള്ള ബൈപാസ് റോഡില്‍ കോണ്‍ഗ്രസ് ഭവന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ മരം വീണു. കാര്‍ പാടെ തകര്‍ന്നിട്ടുണ്ട്. വ്യാപാരിയായ മുളവൂര്‍ തായിക്കാട്ട് ടി.ഇ. മുഹമ്മദിന്‍െറ മാരുതി സ്വിഫ്റ്റ് കാറാണ് മാവിന്‍ കൊമ്പ് ഒടിഞ്ഞുവീണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ വ്യാപാരസ്ഥാപനങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പലതും റോഡിലേക്ക് തെറിച്ചുവീണു. തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് മുന്നില്‍ ഉത്സവത്തിനോടനുബന്ധിച്ച് സ്ഥാപിച്ച തോരണങ്ങളും അലങ്കാരങ്ങളും പൂര്‍ണമായും നിലംപൊത്തി. ശക്തമായ ഇടിമിന്നലില്‍ മേഖലയിലെ പല വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.