പള്ളിപ്പുറത്തെ പടക്കനിര്‍മാണ കേന്ദ്രങ്ങളില്‍ പൊലീസിന്‍െറ മിന്നല്‍ പരിശോധന

വൈപ്പിന്‍: വിഷു സീസണിലെ മുന്‍കരുതലിന്‍െറ ഭാഗമായി മുനമ്പം പൊലീസ് പള്ളിപ്പുറം, ചെറായി മേഖലകളിലെ പടക്ക നിര്‍മാണ ശാലകളിലും വില്‍പന കേന്ദ്രങ്ങളിലും വ്യാഴാഴ്ച മിന്നല്‍ പരിശോധന നടത്തി. ആലുവ റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. അനധികൃതമായി പടക്കംനിര്‍മിച്ച വീടുകളില്‍ നിന്ന് ഈര്‍ക്കിലി പടക്കങ്ങളും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു. രണ്ട് കേസുകള്‍ എടുത്തതായി മുനമ്പം എസ്.ഐ. ജി. അരുണ്‍ അറിയിച്ചു. ലൈസന്‍സില്‍ പറയുന്നതില്‍ കൂടുതല്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാപാരശാലകളില്‍ കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ളെങ്കിലും കേസെടുക്കും. ഫയര്‍ഫോഴ്സ് അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ വെള്ളം, മണല്‍ എന്നിവ നിറച്ച ബക്കറ്റുകളും, പുകവലി പാടില്ല എന്ന ബോര്‍ഡും മറ്റ് മുന്‍കരുതലുകളും നിര്‍ബന്ധമാണ്. പരിശോധന വരും ദിവസങ്ങളിലും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.