കോഴിപ്പിള്ളി പുഴയിലേക്ക് പെരിയാര്‍വാലി കനാല്‍വെള്ളം തിരിച്ചുവിടാമെന്ന് അധികൃതര്‍

കോതമംഗലം: വേനല്‍ കനത്തതിനെ തുടര്‍ന്ന് കോഴിപ്പിള്ളി പുഴയിലെ നീരൊഴുക്ക് കുറയുകയും കോതമംഗലത്ത് കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യമമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പെരിയാര്‍വാലി കനാല്‍വെള്ളം പുഴയിലേക്ക് തിരിച്ചുവിടാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി നിയോജക മണ്ഡലം നേതാക്കള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുഴയിലെ നീരൊഴുക്ക് നിലക്കുന്നതോടെ പമ്പിങ്ങ് തടസ്സപ്പെടുമെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ കാലത്ത് പെരിയാര്‍വാലി കനാല്‍ വെള്ളം തുറന്നുവിട്ടാണ് പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ഇത്തവണ മലിനജലം പമ്പ് ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് വ്യാഴാഴ്ച ഭൂതത്താന്‍കെട്ടിലെ പെരിയാര്‍വാലി ഓഫിസിലത്തെി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് കനാല്‍വെള്ളം പുഴയിലേക്ക് തുറന്ന് വിടാമെന്ന് അധികൃതര്‍ ഉറപ്പുനല്‍ കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എം. ഇല്ലിയാസ്, കെ.എച്ച്. സലീം, സണ്ണി പിടവൂര്‍, മൊയ്തു കാനാകുഴി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെ ടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.