വൃക്കരോഗിയായ യുവാവ് ചികിത്സാസഹായം തേടുന്നു

പെരുമ്പാവൂര്‍: വൃക്കരോഗിയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. ഐരാപുരം വില്ളേജില്‍ അറംപിള്ളി മരുതുമൂട് നസീറാണ് (42) വൃക്കയുടെ വാല്‍വിന് അസുഖം ബാധിച്ച് തിരുവനന്തപുരം ശ്രീചിത്രയില്‍ കഴിയുന്നത്. ഉടന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം മൂന്നുലക്ഷം രൂപ ഇതിന് ചെലവുവരും. കൂലിപ്പണിക്കാരനായ നസീറിന് ഇത്രയും പണം കണ്ടത്തൊന്‍ നിവൃത്തിയില്ല. നസീറും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. ഉദാരമതികളുടെ സഹായംകൊണ്ടാണ് ഇതുവരെ ചികിത്സാ ചെലവുകള്‍ നടത്തിയത്. വാര്‍ഡ് അംഗം എ.എം. ഇബ്രാഹിം രക്ഷാധികാരിയായും എം.കെ. സുലൈമാന്‍ ചെയര്‍മാനായും കെ.എ. യൂസുഫ് കണ്‍വീനറായും ചികിത്സാ സഹായസമിതി രൂപവത്കരിച്ചു. ജില്ലാ സഹകരണ ബാങ്കിന്‍െറ പെരുമ്പാവൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. നമ്പര്‍: 805241000000521 ഐ.എഫ്.എസ്.സി കോഡ്: UBINODCBEDC. ഫോണ്‍: 9744517270, 9947134121 (കണ്‍വീനര്‍, ചെയര്‍മാന്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.