നായരമ്പലം ബീച്ച് റോഡ് ശോച്യാവസ്ഥ: കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനം നല്‍കി

വൈപ്പിന്‍: നായരമ്പലം തീരദേശ റോഡിന്‍െറയും വെളിയത്താംപറമ്പ് ബീച്ച് പാലത്തിന്‍െറയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് ഞാറക്കല്‍ ഡിവിഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 22 കോടി രൂപ ജിഡ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ തീരദേശ റോഡിന്‍െറ പണി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. 1 കോടിയോളം രൂപ ചെലവിട്ട് പണിത പാലത്തിന്‍െറയും അവസ്ഥ സമാനമാണ്. അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ യാത്ര ദുഷ്കരമാണ്. കോണ്‍ഗ്രസ് (ഐ) നായരമ്പലം മണ്ഡലം പ്രസിഡന്‍റ് കെ.വൈ. ദേവസ്സിക്കുട്ടി , നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷാംഗം ജോബി വര്‍ഗീസ്, വെളിയത്താംപറമ്പ് ബീച്ച് ടൂറിസം സൊസൈറ്റി പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ മങ്കുഴി എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ് നിവേദക സംഘത്തിനൊപ്പം അധികൃതരുമായി ചര്‍ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.