തുരുത്തി ഭഗവതി ക്ഷേത്രം: കരനെല്‍ വിളവെടുപ്പ് ഇന്ന്

മരട്: മരട് തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈവര്‍ഷത്തെ കരനെല്‍കൃഷിവിളവെടുപ്പ് വ്യാഴാഴ്ച രാവിലെ 9.30ന് മരട് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍ നിര്‍വഹിക്കും. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ക്ഷേത്രത്തിന്‍െറ മുറ്റത്ത് നെല്ല് വിളയുന്നത്. നിത്യപൂജക്കാവശ്യമായ നിവേദ്യച്ചോറൊരുക്കാന്‍ ക്ഷേത്രത്തില്‍ തന്നെവിളയിച്ച പുന്നെല്ല് വേണമെന്ന ഭാരവാഹികളുടെ സ്വപ്നമാണ് മൂന്നാം വര്‍ഷവും കതിരണിഞ്ഞത്. 120 ദിവസത്തെ മൂപ്പുള്ള ജ്യോതി നെല്‍വിത്താണ് മേയ് 20ന് വിതച്ചത്. കൃഷിയുടെ നടത്തിപ്പ് ക്ഷേത്രം ഭാരവാഹികളായ ശാഖാപ്രസിഡന്‍റ് എ.എന്‍.രാധാകൃഷ്ണനും സെക്രട്ടറി ശിവജിക്കുമായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് ശേഷം കൊയ്തെടുക്കുന്ന നെല്‍ക്കതിര്‍ക്കുലകള്‍ ചേര്‍ത്ത് കെട്ടി അവയില്‍ ദശപുഷ്പവും ചാര്‍ത്തി മൂന്ന് കറ്റകളാക്കി ക്ഷേത്രം മേല്‍ശാന്തി പ്രമോദ് ശാന്തിയുടെ കാര്‍മികത്വത്തില്‍ ശ്രീലകത്ത് എഴുന്നള്ളിക്കും. പുന്നെല്‍ക്കതിര്‍ക്കുലകള്‍ ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന് കുത്തുവിളക്ക്, ഇടക്ക, എന്നിവയുടെഅകമ്പടിയോടെ മുന്നില്‍ നീങ്ങുന്ന മേല്‍ശാന്തിക്കൊപ്പം ക്ഷേത്രം ഭാരവാഹികളും ഭക്തന്മാരും പ്രദക്ഷിണവഴിയിലൂടെ അനുഗമിക്കും. കറ്റകള്‍ പിന്നീട് വിടര്‍ത്തി കതിരുകളായി വേര്‍പെടുത്തിയശേഷം മുന്‍കൂട്ടി പേര് രജിസ്റ്റര്‍ചെയ്ത ഭക്തര്‍ക്ക് നല്‍കുന്നത് അവരവരുടെഭവനങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ തൂക്കുന്ന നിറപുത്തരി പൂജയും സന്നിധിയില്‍cr നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.