കളമശ്ശേരി: കളമശ്ശേരിയില്‍ നിര്‍മിച്ച കൊച്ചിന്‍ ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റി വെള്ളിയാഴ്ച തുറക്കും. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ വകുപ്പ് സൗജന്യമായി നല്‍കിയ 5.25 ഏക്കറിലാണ് നഗരസഭ നിര്‍മിച്ച സയന്‍സ് പാര്‍ക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുതകുന്ന ഉദ്യാനവും സിമുലേറ്റര്‍ തിയറ്ററും ശലഭോദ്യാനവും നടപ്പാതയും അടങ്ങുന്നവയാണ് ഒരുക്കിയിട്ടുള്ളത്. എം.പിമാരായ എച്ച്.കെ. ദുവ, ഡോ. അശോക് എസ്. ഗാംഗുലി, മുന്‍ എം.പി പി. രാജീവ് എന്നിവരുടെ പ്രാദേശിക ഫണ്ടില്‍നിന്നുള്ള 1.5 കോടി ചെലവില്‍ നിര്‍മിച്ച ത്രില്ളേറിയം, ലുലുമാള്‍ ഡയറക്ടര്‍ എം.എ. യൂസുഫലി സി.എസ്.ആര്‍ പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചുനല്‍കിയ മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടന്‍ തുടങ്ങിയവ പാര്‍ക്കിലെ ആകര്‍ഷണങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. കിന്‍ഫ്രയില്‍നിന്ന് ലഭിച്ച 70 സെന്‍റില്‍ നഗരസഭ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിന്‍െറ ശിലാസ്ഥാപനവും ഇതോടൊപ്പം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.