കൊച്ചി: എറണാകുളം പാര്‍ക്ക് അവന്യൂ റോഡില്‍ ക്രമാതീതമായി ട്രാഫിക് തടസ്സം അനുഭവപ്പെടുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹന ഗതാഗതത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മേനക ഭാഗത്തുനിന്ന് പശ്ചിമകൊച്ചിയിലേക്കും വൈറ്റില, തൃപ്പൂണിത്തുറ ഭാഗത്തേക്കും പോകുന്ന എല്ലാ യാത്രാബസുകളും യാത്രാ ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഉണ്ണിയാട്ടില്‍ കരുണാകരന്‍ ലെയ്ന്‍ റോഡ് കൊളംബോ ജങ്ഷന്‍ മാര്‍ക്കറ്റ് റോഡുവഴി ഹോസ്പിറ്റല്‍ റോഡിലെ ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷന്‍ വഴി ഡി.സി.സി ജങ്ഷനിലത്തെി പോകണം. ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് ആശുപത്രി കിഴക്കേ ഗേറ്റ് വരെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് വരാം. എന്നാല്‍ മറ്റ് വാഹനങ്ങള്‍ ഇതു വഴി പ്രവേശിക്കാന്‍ പാടില്ല. കൊളംബോ ജങ്ഷന്‍ മുതല്‍ ഉണ്ണിയാട്ടില്‍ ജങ്ഷന്‍വരെയും തെക്കുനിന്ന് വടക്കോട്ട് ഉണ്ണിയാട്ടില്‍ ജങ്ഷന്‍ മുതല്‍ യാത്ര ജങ്ഷന്‍ വരെ പടിഞ്ഞാറോട്ടും വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. പ്രസ്തുത റോഡ് വണ്‍വേ ആയിരിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ക്ക് കൊളംബോ ജങ്ഷനില്‍നിന്ന് കാനണ്‍ഷെഡ് റോഡില്‍ കൂടി ബോട്ട് ജെട്ടി ഭാഗത്തേക്ക് പോകണം. മേനകയില്‍ നിന്ന് എം.ജി.റോഡ് ഡി.സി.സി ജങ്ഷനിലേക്ക് പോകുന്ന ബസുകളിലെ യാത്രക്കാര്‍ക്ക് കൊളംബോ ജങ്ഷനിലോ, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷനിലോ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യാം. ജനറല്‍ ആശുപത്രിയുടെ പടിഞ്ഞാറുവശം ബസ് സ്റ്റോപ്പിലെ യാത്രക്കാര്‍ യാത്ര ജങ്ഷനിലോ പോസ്റ്റോഫീസ് ബസ് സ്റ്റോപ്പിലോ കൊളംബോ ബസ് സ്റ്റോപ്പിലോ എത്തി യാത്ര ചെയ്യാം. ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) -9497996986), കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് പൊലീസ് അസി. കമീഷണര്‍ - 9497990067 എന്നിവരെ അറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.