കാത്തിരിപ്പിനൊടുവില്‍ എടത്തലയില്‍ പൊലീസ് സ്റ്റേഷന്‍

ആലുവ: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ എടത്തലയില്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പൊതു സമൂഹത്തിന്‍െറയും ജനപ്രതിനിധികളുടെയും കാലങ്ങളായുള്ള ആവശ്യമായിരുന്നു എടത്തലയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ എന്നത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ എടത്തലയില്‍ പുതിയ പൊലീസ് സ്റ്റേഷന് അനുമതി നല്‍കിയതോടെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്കത്തെി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിരന്തരം ആലുവയില്‍ വന്നുപോകുന്നത് ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ ആവശ്യത്തിന് അന്‍വര്‍ സാദത്ത് എം.എല്‍.എ നിരന്തരം പരിശ്രമിച്ചിരുന്നു. പുതുതായി വരുന്ന എടത്തല പൊലീസ് സ്റ്റേഷന്‍െറ പരിധിയില്‍ കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി, ചാലക്കല്‍, കീഴ്മാട്, എടത്തല പഞ്ചായത്തിലെ എരുമത്തല, എടത്തല, തേവക്കല്‍, നൊച്ചിമ പ്രദേശങ്ങളാണ് വരുന്നത്. എടത്തല ഗ്രാമപഞ്ചായത്തിന്‍െറ കീഴില്‍ നാലാം മൈലില്‍ ഒഴിഞ്ഞുകിടക്കുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് സെന്‍ററിന്‍െറ കെട്ടിടത്തിലായിരിക്കും പുതിയ പൊലീസ് സ്റ്റേഷന്‍െറ പ്രവര്‍ത്തനം ആരംഭിക്കുക. ഈ പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഐ-ഒന്ന്, എ.എസ്.ഐ-രണ്ട്, വനിതാ എസ്.ഐ-രണ്ട്, അസിസ്റ്റന്‍റ് എ.എസ്.ഐ-രണ്ട്, എസ്.സി-10, വനിത എസ്.സി-മൂന്ന്, പി.സി-22, വനിതാ പി.സി-10, ഡ്രൈവര്‍-ഒന്ന്, പാര്‍ട്ട് ടൈം സ്വീപര്‍-ഒന്ന് ഇങ്ങനെ 54 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.