വിദ്യാര്‍ഥിനിയെ ജലസംഭരണിയില്‍ തള്ളിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

മൂവാറ്റുപുഴ: വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ മോഷ്ടാവ് കൈകള്‍ കെട്ടി ജലസംഭരണിയില്‍ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ നിര്‍മല ഹൈസ്കൂളില്‍ 10ാം ക്ളാസ് വിദ്യാര്‍ഥിനിയും രണ്ടാര്‍കര തണ്ണിക്കോട്ട് ജോര്‍ജിന്‍െറ മകളുമായ അന്ന ജോര്‍ജിനെയാണ് (14) വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തെ ജലസംഭരണിയില്‍ എറിഞ്ഞത്. നിര്‍മല മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ഥിനിക്ക് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലത്തെിയ മൂവാറ്റുപുഴ എസ്.ഐ പി.എസ്. സമീഷ് കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. മോഷ്ടാവിന്‍െറ കൃത്യമായ രേഖാചിത്രം തയാറാക്കാന്‍ പൊലീസിനായിട്ടില്ല. മുഖത്തിന്‍െറ ഒരുഭാഗം മാത്രമാണ് കുട്ടി കണ്ടത്. ഇരട്ട സഹോദരി ബ്രിജിത്ത് ജോര്‍ജിനൊപ്പം പഠിച്ചുകൊണ്ടിരുന്ന അന്ന ഇടക്ക് പുറത്തേക്ക് ഇറങ്ങാനായി വാതില്‍ തുറക്കുമ്പോള്‍ അടുക്കള വാതിലിന് സമീപം നിന്ന യുവാവ് പെട്ടെന്ന വായ പൊത്തി കൈകള്‍ ബന്ധിക്കുകയായിരുന്നു. ഇതിനിടെ കൈയില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തി. തുടര്‍ന്നാണ് കുട്ടിയെ വാട്ടര്‍ ടാങ്കില്‍ തള്ളിയത്. അന്നയെ കാണാതായതോടെ അന്വേഷിച്ചത്തെിയ സഹോദരി ബ്രിജിത്താണ് കുട്ടിയെ ടാങ്കില്‍ കണ്ടത്തെിയത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ അടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്തു. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ കഴിയില്ളെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.