കൊച്ചി: കുട്ടികളെ സ്കൂളില്‍ ഇറക്കി ഗേറ്റിന് പുറത്തുവന്ന വാഹനം കത്തിനശിച്ചു. കൊച്ചി മുണ്ടംവേലി ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 8.45ന് കുട്ടികളെ ഇറക്കിയശേഷം പുറത്തുവന്ന വാനാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഉഗ്രശബ്ദത്തോടെ കത്തിയമര്‍ന്നത്. വാനില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 12 കുട്ടികളാണ് ഈ വാഹനത്തില്‍ പതിവായി സ്കൂളിലത്തെിയിരുന്നത്. വാഹനത്തില്‍നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. പെട്രോളും എല്‍.പി.ജിയും ഉപയോഗിച്ച് ഓടിയിരുന്ന വാഹനമാണിത്. വാഹനത്തിനു പുറത്തായതിനാല്‍ ഡ്രൈവര്‍ ലോറന്‍സ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. സംഭവം നടന്ന് 50 മിനിറ്റിനു ശേഷമാണ് ഫയര്‍ഫോഴ്സ് എത്തിയതെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തെപ്പറ്റി പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി. ജില്ലയിലെ സ്കൂള്‍ ബസുകളുടെയും വാനുകളുടെയും സുരക്ഷ പരിശോധിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.