പള്ളിക്കര: ഒരിടവേളക്കുശേഷം വീണ്ടും വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ പിടികൂടുന്നു. കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് പോയ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ പൊലീസ് പിടികൂടി രക്ഷാകര്‍ത്താക്കളെ ഏല്‍പിച്ചിരുന്നു. കിഴക്കമ്പലം പള്ളിക്കര, മനക്കേകടവ് കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവമാണെന്ന് നേരത്തേ ആരോപണമുണ്ട്. പലപ്പോഴും ഈ മേഖലയില്‍ വിദ്യാര്‍ഥികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. മാസങ്ങള്‍ക്കുമുമ്പ് മനക്കേകടവ് ഭാഗത്തുനിന്ന് രണ്ട് വിദ്യാര്‍ഥികളെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവിന് പുറമെ ഹാന്‍സ,് പാന്‍പരാഗ്, പ്രത്യേകതരത്തിലുള്ള പശ ഇവയെല്ലാം വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി കച്ചവടം നടത്തുകയാണ്. സ്കൂള്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്ന ഇവര്‍ വിദ്യാര്‍ഥികളെ ഏജന്‍റുമാരാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം നടത്തുന്നത്. ഇവരെ പൊലീസ് പിടികൂടിയാല്‍ തന്നെ പത്തോ ഇരുപതോ ഗ്രാം കഞ്ചാവാണ് കിട്ടുക. ഇത് ഇവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് എളുപ്പം ജാമ്യം കിട്ടാന്‍ ഇടയാകുന്നു. ഒരുകിലോ കഞ്ചാവ് ഉണ്ടെങ്കില്‍ മാത്രമെ ജാമ്യം കിട്ടാതെവരൂ. ഇത് ഇത്തരം കച്ചവടക്കാര്‍ക്ക് പലപ്പോഴും പ്രചോദനമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.