ആലുവ: നഗരത്തിലെ രൂക്ഷ വാഹനക്കുരുക്കിന് പരിഹാരം കാണാന്‍ ഗതാഗത പരിഷ്കാര നടപടികള്‍ അടിയന്തരമായി നടപ്പാക്കാന്‍ ട്രാഫിക് ഉപദേശകസമിതി യോഗം തീരുമാനിച്ചു. തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാതെയാണ് ഏതാനും മാസംമുമ്പ് വീണ്ടും സമിതി യോഗം ചേര്‍ന്ന് പുതിയ നിരവധി തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍, ഇവയില്‍ ബഹുഭൂരിപക്ഷവും നടപ്പായില്ല. ഇതുമൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് ദിനേന വര്‍ധിച്ചുവരുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് സംബന്ധിച്ച് ‘മാധ്യമം’ ആലുവ വികസന സപ്ളിമെന്‍റില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍െറ കോപ്പികളുമായാണ് പലരും യോഗത്തിനത്തെിയത്. വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയാണ് പലരും അധികൃതര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇതേതുടര്‍ന്നാണ് പരിഷ്കാര നടപടികള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. നഗരസഭാ പരിധിയിലെ എല്ലാ അംഗീകൃത ഓട്ടോറിക്ഷകള്‍ക്കും നമ്പര്‍ നല്‍കും. ഇതിലൂടെ അനധികൃതമായി നഗരത്തില്‍ സവാരി നടത്തുന്ന ഓട്ടോകളെ തടയുകയാണ് ലക്ഷ്യം. പുതുതായി ഓട്ടോകള്‍ക്ക് അനുവാദം നല്‍കില്ല. സ്റ്റാന്‍ഡുകളെക്കുറിച്ചും ഓട്ടോകളെക്കുറിച്ചും കൂടുതല്‍ പഠനം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ മാര്‍ക്കറ്റ് റോഡിലെ കാരോത്തുകുഴി കവല മുതല്‍ ഫയര്‍ സ്റ്റേഷന്‍ വരെ റോഡിനിരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗോഡൗണുകളിലേക്ക് ചരക്കിറക്കുന്നത് രാവിലെ എട്ടുമുതല്‍ അഞ്ചുവരെ നിരോധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 10 ദിവസം നടപ്പാക്കിയ കെ.എസ്.ആര്‍.ടി.സി പെരുമ്പാവൂര്‍ സര്‍വിസുകളുടെ നഗരംചുറ്റല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകമായെന്ന് ട്രാഫിക് എസ്.ഐ ഡേവിസ് യോഗത്തില്‍ അറിയിച്ചു. ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമാണെന്നും യോഗം വിലയിരുത്തി. നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളില്‍ അടക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി. ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ പമ്പ് കവല മുതല്‍ ആശുപത്രി കവലവരെ റോഡിന്‍െറ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രമടക്കമുള്ള വാഹനങ്ങള്‍ ചങ്ങലയിട്ട് പൂട്ടും. ദേശീയപാതയിലൂടെ മാര്‍ത്താണ്ഡ വര്‍മ പാലം കടന്ന് വരുന്ന സ്വകാര്യബസുകള്‍ കൂടുതല്‍ തവണ നഗരം ചുറ്റുന്നത് നിയന്ത്രിക്കും. ബസുകളുടെ നഗരംചുറ്റല്‍ വൈകീട്ട് മൂന്നുവരെ ഒരു തവണയാക്കും. ദീര്‍ഘദൂര ബസുകളെല്ലാം ഫൈ്ള ഓവര്‍ കയറാതെ സര്‍വിസ് റോഡ് വഴി ബൈപാസ് കവലയിലത്തെി യാത്രക്കാരെ കയറ്റണമെന്നും യോഗത്തില്‍ തീരുമാനമായി. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ് അധ്യക്ഷത വഹിച്ചു. എം.വി.ഐ ദീപു, മറ്റ് വകുപ്പ് അധികൃതര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.