‘ടി.പി 51’ സിനിമ: പ്രദര്‍ശന വിലക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കൊച്ചി: ടി.പി. ചന്ദ്രശേഖറിന്‍െറ കൊലപാതകം ആസ്പദമാക്കി നിര്‍മിച്ച ‘ടി.പി 51’ സിനിമക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത പ്രദര്‍ശന വിലക്കിനെതിരെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫിസിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് എം.വി. രതീഷ് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയ്, തമ്പി സുബ്രഹ്മണ്യം, അജിത്ത് അമീര്‍ബാവ, പി.എസ്. സുധീര്‍, ജില്ലാ സെക്രട്ടറിമാരയ ജോസഫ് മാര്‍ട്ടിന്‍, പി.എം. നജീബ്, നേതാക്കളായ അഫ്സല്‍ നമ്പ്യാരത്ത്, അജയ്കുമാര്‍ എളംകുളം, പി.ജെ. ജസ്റ്റിന്‍, കെ.എസ്.യു ബ്ളോക് പ്രസിഡന്‍റ് നോബിള്‍ കുമാര്‍, അനസ് ആലുവ എന്നിവര്‍ സംസാരിച്ചു. സി.പി.എം ഭീഷണിയെ തുടര്‍ന്ന് സിനിമ റിലീസിങ്ങില്‍നിന്ന് പിന്‍മാറിയ ഫിലിം വിതരണക്കാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫിലിം വിതരണക്കാര്‍ റിലീസിങ്ങിന് തയാറായില്ളെങ്കില്‍ ‘ടി.പി 51’ സിനിമയുടെ ജനകീയ റിലീസിങ്ങുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്ന് നേതാക്കള്‍ അറിയിച്ചു. നേതാക്കളായ ടി.എം. റിഫാസ്, അന്‍വര്‍ വെണ്ണല, സിജി വൈറ്റില, ഷറഫുദ്ദീന്‍ അരിമ്പാശേരി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.