പഞ്ചായത്ത് കിണറിലെ വെള്ളം ഉപയോഗിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

മൂവാറ്റുപുഴ: പഞ്ചായത്ത് കിണറിലെ വെള്ളം ഉപയോഗിച്ചതിനത്തെുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം. പായിപ്ര പഞ്ചായത്തിലെ 22ാം വാര്‍ഡില്‍പ്പെട്ട പായിപ്ര ലക്ഷംവീടിന് സമീപത്തെ പഞ്ചായത്ത് കിണര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അസുഖമുണ്ടായത്. വിഷം കലര്‍ത്തിയതായി സംശയമുയര്‍ന്നു. കോളനിയില്‍നിന്നുമടക്കമുള്ള നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നുള്ള വെള്ളമാണ് കുടിക്കാനും മറ്റും ഉപയോഗിക്കുന്നത്. ശക്തമായ തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആളുകള്‍ വെള്ളം പരിശോധിക്കുകയായിരുന്നു. വെള്ളത്തിന് മുകളില്‍ പാട പോലെയുള്ള ദ്രാവകം കണ്ടതോടെ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളം തിളപ്പിച്ച് നോക്കുമ്പോളും പാട മുകളില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇതോടെ ഉപയോഗം നിര്‍ത്തി പഞ്ചായത്തിലും മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കുകയായിരുന്നു. പൊലീസത്തെി അന്വേഷണം നടത്തി. സമീപവാസികളില്‍ ചിലരെ ചോദ്യംചെയ്യുകയും ചെയ്തു. എന്നാല്‍, പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തത്തെിയെങ്കിലും വെള്ളത്തിന്‍െറ സാമ്പിളെടുത്ത് പരിശോധന നടത്താന്‍ തയാറായില്ല. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും കാര്യമായ നടപടി സ്വീകരിക്കാന്‍ തയാറാകാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അര നൂറ്റാണ്ടുമുമ്പ് പഞ്ചായത്ത് സ്ഥാപിച്ച കിണര്‍ പരിസരവാസികളുടെ കുടിവെള്ള സ്രോതസ്സാണ്. കോളനി നിവാസികള്‍ അടക്കം നിരവധിപേര്‍ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.