കളമശ്ശേരി: ഓടിക്കൊണ്ടിരുന്ന മിനി ലോറി തലകീഴായി മറിയുന്നതുകണ്ട് പിന്നാലെ വന്ന പാചകവാതക ടാങ്കര്‍ ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടി. എന്നാല്‍, നിര്‍ത്തിയ ലോറി ഗിയറിലാവുകയും മുന്നോട്ടുനീങ്ങുകയും ചെയ്തു. തുടര്‍ന്ന് സംഭവം കണ്ട വഴിയാത്രക്കാരന്‍ ലോറിയിലേക്ക് ചാടിക്കയറി വാഹനം നിയന്ത്രിച്ചതിനാല്‍ ദുരന്തം ഒഴിവായി. സിപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് കൈപ്പടമുകള്‍ കവലയില്‍ ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. കാക്കനാട് ഭാഗത്തുവിന്ന് ഒരേ ദിശയിലൂടെ വന്ന പാചകവാതക ലോറിക്ക് മുന്നില്‍ പോയ മിനി ലോറി പെട്ടെന്ന് ബ്രേക്കിട്ട് യു-ടേണ്‍ തിരിക്കാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ വന്ന പാചകവാതക ടാങ്കര്‍ ലോറി മിനി ലോറിയില്‍ തട്ടി. തുടര്‍ന്ന് മിനി ലോറി എതിര്‍ദിശയിലെ റോഡരികിലേക്ക് രണ്ടു വട്ടം തലകീഴായി മറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ ലോറി നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ലോറി തുടര്‍ന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. ഓടിപ്പോയ ടാങ്കര്‍ ലോറി ഡ്രൈവര്‍ കളമശ്ശേരി പൊലീസിലത്തെി വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി മറ്റൊരു പാചകവാതക വാഹനം നിര്‍ത്തിച്ച് അതിലെ ഡ്രൈവറെ കൊണ്ട് ടാങ്കര്‍ ലോറി ഗതാഗത തടസ്സമില്ലാത്ത സ്ഥലത്തേക്ക് മാറ്റി. മിനി ലോറി ഡ്രൈവര്‍ അദ്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.