കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും മനുഷ്യസ്നേഹം, അനുകമ്പ, ജീവകാരുണ്യം എന്നിവ ആദ്യ അജണ്ടയായിക്കണ്ട് പ്രവര്‍ത്തിക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ. കെ. ആന്‍റണി. തൃക്കാക്കര മണ്ഡലത്തില്‍ ബെന്നി ബഹന്നാന്‍ എം. എല്‍. എ ആവിഷ്കരിച്ച് നടപ്പാക്കുന്ന സാന്ത്വന സാഫല്യം സഹായ വിതരണം പരിപാടിയുടെ ഏഴാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റ് അങ്കണത്തില്‍ തയാറാക്കിയ വേദിയില്‍ ജീവകാരുണ്യ സഹായ പദ്ധതിയുടെ അവസാനഘട്ടത്തിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചു. വികസനകാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനത്തേക്കാളും മുന്നിലത്തെിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന തനിക്ക് ഇതു നേരിട്ട് ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതിനൊപ്പം സ്വാര്‍ഥ ചിന്ത വെടിഞ്ഞ് കൂടുതല്‍ നന്മ ചെയ്യുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പുന്നവരുടെയും എണ്ണം കൂടിവരുന്നത് ഒരു നല്ല പ്രവണതയാണ്. ഞാനും കുടുംബവും പോര മറ്റുള്ളവരും ജീവിക്കണമെന്ന ചിന്താഗതി പലരിലും വര്‍ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവിഷ്കരിച്ച ജനസമ്പര്‍ക്ക പരിപാടിയാണ് ഇതിനു വഴിതെളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി അശരണര്‍ക്ക് സഹായത്തിന് നടപടികള്‍ സ്വീകരിക്കുന്നത്. ജയിക്കുക, ഭരിക്കുക, ഏറ്റുമുട്ടുക എന്നതല്ല പൊതുപ്രവര്‍ത്തനം. മുന്‍കാല നേതാക്കള്‍ കാട്ടിത്തന്നത് ജനസേവനമാണ്. ഇതിന്‍െറ പ്രതിഫലനമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്നത്. ഇത് വ്യക്തികളും പ്രസ്ഥാനങ്ങളും കൂടുതലായി ഏറ്റെടുക്കണം. വീടില്ലാത്തവര്‍ക്ക് വീടും വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കണം. ഇതിലൂടെ കേരളത്തില്‍ ജീവകാരുണ്യം വളര്‍ന്നുവരട്ടെയെന്നും ആന്‍റണി ആശംസിച്ചു.നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍, പ്രഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍, മുന്‍ എം.പി. ചാള്‍സ് ഡയസ്, ഡോ. എം. തോമസ് മാത്യു, കവി ചെമ്മനം ചാക്കോ, കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, പ്രമുഖ ഡോക്ടര്‍മാരായ വി.പി. ഗംഗാധരന്‍, ജോസ് ചാക്കോ പെരിയപ്പുറം, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസ്, എ.ഡി.എം പി. പദ്മകുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍ എസ്.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.