കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന അവധിസമരം ജില്ലയില്‍ പൂര്‍ണം. മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ കൂട്ടഅവധി എടുത്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലത്തെിയ ആയിരക്കണക്കിന് രോഗികള്‍ വലഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ അത്യാഹിതവിഭാഗത്തിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നു. ജില്ലയില്‍ 400 ഡോക്ടര്‍മാര്‍ സമരത്തില്‍ അണിചേര്‍ന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കത്തെിയത്. ആലുവ ജില്ലാ ആശുപത്രിയില്‍ 35 ഡോക്ടര്‍മാര്‍ അവധിയിലാണ്. ഇവിടെ ഡയാലിസിസ് സെന്‍റര്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. ഡോക്ടര്‍മാരുടെ സമരം അറിയാതെ ആശുപത്രികളില്‍ രാവിലെ എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഡോക്ടര്‍മാര്‍ അവധിയിലാണെന്ന ബോര്‍ഡ് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നില്‍ രാവിലെ എട്ടോടെയാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ പുലര്‍ച്ചെ മുതല്‍ ടിക്കറ്റെടുക്കാന്‍ കാത്തുനിന്നവര്‍ പലയിടത്തും പ്രതിഷേധവുമായി രംഗത്തത്തെി. സമരംചെയ്ത ഡോക്ടര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്‍റ് ഡോ. പി.കെ. ദിലീപ്കുമാര്‍ അറിയിച്ചു. അസോസിയേഷന്‍ നിര്‍ദേശപ്രകാരം അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതായും ഡോ. ദിലീപ്കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.