പള്ളുരുത്തി: കുമ്പളങ്ങി ആശുപത്രി വികസനത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജനകീയ സമരം ഞായറാഴ്ച 125 ദിവസം പിന്നിടുന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ സമര സമിതി യോഗം തീരുമാനിച്ചു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ സമരത്തെ അവഗണിക്കുകയാണെന്നും ഇത് കുമ്പളങ്ങി ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചെന്നും സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണെന്നും സമര സമിതി കണ്‍വീനര്‍ പി.എ.ഷണ്‍മാതുരന്‍ പറഞ്ഞു.സമരം തുടങ്ങിയ സാഹചര്യത്തില്‍ നിന്നും ആശുപത്രിയില്‍ അല്‍പം വ്യത്യാസം വന്നിട്ടുണ്ട്. കിടത്തി ചികില്‍സ, രാത്രി ചികില്‍സ, ഒ.പി സംവിധാനം, താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കല്‍ എന്നീ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇത് സ്ഥിരം സംവിധാനമാക്കണമെന്നും അതിനായി സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നതാണ് സമിതിയുടെ ആവശ്യം. ഈ ആവശ്യം നേടിയെടുക്കുന്നത് വരെ ശക്തമായ സമര പരിപാടികള്‍ ആവിഷ്കരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി നാളെ 125 പേര്‍ ഉപവസിക്കും.ഉപവാസം സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.യോഗത്തില്‍ സമര സമിതി ചെയര്‍മാന്‍ അഡ്വ. എന്‍.എന്‍.സുഗുണപാലന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.