മൂവാറ്റുപുഴ: നഗരത്തിലെ ഇ.ഇ.സി മാര്‍ക്കറ്റ് ജങ്ഷന്‍ അപകട മേഖലയായി മാറുന്നു. വ്യാഴാഴ്ച മാത്രം നാലോളം അപകടങ്ങളാണ് തിരക്കേറിയ കവലയില്‍ നടന്നത്. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എം.സി റോഡിലേക്കും എം.സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ഇ.ഇ.സി റോഡിലേക്കും തലങ്ങും വിലങ്ങും തിരിയുന്നതാണ് ജങ്ഷനില്‍ അപകടവും ഗതാഗതക്കുരുക്കുമുണ്ടാക്കുന്നത്. ഇന്നലെ ആംബുലന്‍സ് അടക്കം എട്ടോളം വാഹനങ്ങളാണിവിടെ കൂട്ടിയിടിച്ചത്. തിരക്കേറിയ എം.സി റോഡും കൊച്ചി-ധനുഷ്കോടി റോഡും സന്ധിക്കുന്ന വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജങ്ഷന് സമീപത്തെ ഇ.ഇ.സി ജങ്ഷനില്‍ നേരത്തേ റെഡിമെയ്ഡ് ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചിരുന്നു. പൊലീസുകാരന്‍െറ സേവനവും ലഭ്യമാക്കിയിരുന്നു. എന്നാല്‍, പൊലീസുകാരന്‍ വരാതായതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് ട്രാഫിക് ഐലന്‍ഡ് ഇടിച്ച് തെറിപ്പിച്ചു. ഇതിനിടെ ഇരുമ്പുതകിടില്‍ സ്ഥാപിച്ച ഐലന്‍ഡ് തന്നെ കാണാതായി. നാലുവര്‍ഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷം ഗതാഗതം വളരെയേറെ വര്‍ധിക്കുകയും ജങ്ഷന്‍ വികസിപ്പിക്കുകയും ചെയ്തെങ്കിലും ട്രാഫിക് ഐലന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല. ഗതാഗത ഉപദേശക സമിതി യോഗത്തില്‍ ഇ.ഇ.സി ജങ്ഷനില്‍ ട്രാഫിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവരാറുണ്ടെങ്കിലും നടപടിയുണ്ടായില്ല.സിഗ്നല്‍ സംവിധാനമോ പൊലീസിന്‍െറ സേവനമോ ലഭ്യമാക്കിയില്ളെങ്കില്‍ ഇവിടെ ദുരന്തങ്ങള്‍ക്കുവരെ വഴിവെക്കും. ഇതിനിടെ, ഇ.ഇ.സി റോഡിന്‍െറ തുടക്കത്തിലെ ട്രാഫിക് മീഡിയനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സന്ധ്യയാകുന്നതോടെ ഇതില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.