കളമശ്ശേരി: എറണാകുളത്തുനിന്ന് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അന്തര്‍സംസ്ഥാന സര്‍വിസുകളും ദീര്‍ഘദൂര-ഹ്രസ്വ സര്‍വിസുകളും ആരംഭിക്കണമെന്ന് ആവശ്യം. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാല്‍, തീര്‍ഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണി, കര്‍ണാടക, കുടകിലെ മൊര്‍ക്കാറ, ബെല്ലാരി, ആന്ധ്രപ്രദേശിലെ തിരുപ്പതി, പഴനി, മധുര തുടങ്ങി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ക്ക് പുറമെ പാലാ, ഈരാറ്റുപേട്ട, വാഗമണ്‍, കട്ടപ്പന വഴി കമ്പം, തേക്കടി തുടങ്ങി ഇടങ്ങളിലേക്കും സര്‍വിസ് തുടങ്ങുമെന്ന് കേരള പ്രോഗ്രസിവ് ഫോറം ആവശ്യപ്പെട്ടു. രാവിലെയും വൈകുന്നേരവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും വൈറ്റില ഹബ്ബില്‍നിന്നും തിരിച്ചും നോണ്‍സ്റ്റോപ് സര്‍വിസുകള്‍ ആരംഭിക്കാം. ചേര്‍ത്തല വഴി വൈറ്റില, കോട്ടയം ചെയിന്‍ സര്‍വിസ് ആരംഭിക്കുന്നത് യാത്ര സുഖമമാക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള പ്രോഗ്രസിവ് ഫോറം സംസ്ഥാന പ്രസിഡന്‍റ് എം.പി. ഷാഹുല്‍ ഹമീദ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.