കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ പോസ്റ്റുകള്‍ അനുവദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെങ്കിലും റീ ഡിപ്ളോയ്മെന്‍റ് വഴി അതിന് നടപടി സ്വീകരിച്ച് സൂപ്പര്‍ സ്പെഷാലിറ്റിയായി താമസിയാതെ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നവീകരിച്ച ഒ.പി രജിസ്ട്രേഷന്‍ ബ്ളോക്കിന്‍െറയും നിരീക്ഷണ കാമറകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജനറലാശുപത്രിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഏറ്റവും മാതൃകാപരമാണ്. മെഡിക്കല്‍ കോളജ് തലത്തിലുള്ള എല്ലാ പരിശോധനയും ഇന്ന് ഇവിടെ ലഭ്യമാണ്. ഇത് ആരോഗ്യവകുപ്പിന്‍െറ മാത്രമല്ല ജനപ്രതിനിധികളും ഡോക്ടര്‍മാരും ജീവനക്കാരുമടങ്ങിയ സംഘത്തിന്‍െറ കൂട്ടായ പ്രവര്‍ത്ത ഫലമാണ്. എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ തുടര്‍ച്ചയായി നിലനിര്‍ത്താനും ഈ സര്‍ക്കാര്‍ ആശുപത്രിക്കു സാധിച്ചെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്‍ഫോപാര്‍ക്കിലെ ഫ്രാഗോമെന്‍ എന്ന കമ്പനി സംഭാവനയായി നല്‍കിയ 22 ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എം.പി. നിര്‍വഹിച്ചു. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ ഈ സൗകര്യം ഉപയോഗപ്പെടും. എം.എല്‍.എമാരായ ഡോമിനിക് പ്രസന്‍േറഷന്‍, ബെന്നി ബഹനാന്‍, ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡി.പി.എം. ഡോ. ഹസീന മുഹമ്മദ്, എച്ച്.ഡി.എസ്. അംഗങ്ങളായ കുമ്പളം രവി, പി.എ. മമ്മു, ഫ്രോഗമെന്‍ എം.ഡി. സാജു ജയിംസ്, സൂപ്രണ്ട് ഡാലിയ, കൗണ്‍സിലര്‍ ഗ്രേസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം സ്വാഗതവും എ.ആര്‍.എം.ഒ. ഡോ. പി.കെ. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.