സാമൂഹികസുരക്ഷ പെന്‍ഷനുകള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യണമെന്ന്

മൂവാറ്റുപുഴ: സാമൂഹികസുരക്ഷ പെന്‍ഷനുകള്‍ നേരത്തേ നിലനിന്നപോലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവ ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. നഗരസഭ പോസ്റ്റ് ഓഫിസ് വഴി ഇത് കുറ്റമറ്റ രീതിയില്‍ വിതരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സാമ്പത്തികവര്‍ഷം മുതല്‍ ഇത്തരത്തിലെ വിതരണം നിര്‍ത്തി ഡി.ബി.ടി സിസ്റ്റം മുഖേന തിരുവനന്തപുരത്ത് പഞ്ചായത്ത് ഡയറക്ടറേറ്റില്‍നിന്ന് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അയക്കുന്ന സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇതോടെ ഈ ഓണത്തിന് ലഭിക്കേണ്ട പെന്‍ഷനുകള്‍ ഒന്നും ലഭിച്ചില്ളെന്ന് പരാതി ഉയര്‍ന്നു. ഗുണഭോക്താക്കള്‍ ദിവസങ്ങളായി പെന്‍ഷനുവേണ്ടി നഗരസഭാ ഓഫിസ് കയറിയിറങ്ങുകയാണ്. പുതുതായി സര്‍ക്കാര്‍ നടപ്പാക്കിയ ഡി.ബി.ടി സിസ്റ്റം അനുസരിച്ചുള്ള പെന്‍ഷന്‍ വിതരണം അപാകത നിറഞ്ഞതാണെന്നും ഭൂരിപക്ഷം പേര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചിട്ടില്ളെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പഴയപോലെ നഗരസഭ വഴിയോ കുറ്റമറ്റ രീതിയിലോ പെന്‍ഷന്‍ വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ വിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ നഗരസഭക്ക് ലഭ്യമാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.