കൊച്ചി: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ജലഗതാഗതം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുന$സ്ഥാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ് ആവശ്യപ്പെട്ടു. സ്വകാര്യ ചൂഷണം അവസാനിപ്പിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും തയാറാകണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. കൊച്ചിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമകൊച്ചിയോടുള്ള നഗരസഭയുടെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ മേയര്‍ മൗനം വെടിയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സ്വകാര്യ കരാറുകാര്‍ കോടിക്കണക്കിന് രൂപയുടെ നേട്ടങ്ങള്‍ക്കുവേണ്ടി കരാര്‍ ലംഘിച്ചും പൊതുമുതല്‍ ദുരുപയോഗം ചെയ്തും ജനങ്ങളെ വഞ്ചിക്കുകയാണ്. അധികാരി വര്‍ഗം കരാര്‍ മുതലാളിമാരോട് മൃദുനയം സ്വീകരിക്കുന്നു. ദുരന്തം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നഷ്ടപിരഹാരം പ്രഖ്യാപിച്ച് മുഖം രക്ഷിക്കുന്നു. ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ബോട്ട് ദുരന്തം നമ്മോട് വിളിച്ചുപറയുന്ന വസ്തുത ഇതാണ്. 2012 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമാണ് ഫോര്‍ട്ട് കൊച്ചിയില്‍ സംഭവിച്ചത്. കരാറുകാര്‍ രണ്ട് ബോട്ടും രണ്ട് ജങ്കാറും സര്‍വിസിന് ഇറക്കണം. ഒരു ബോട്ടും ഒരു ജങ്കാറും അനിവാര്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് കരുതിവെക്കണം. അറ്റകുറ്റപ്പണിക്കായി കോണ്‍ട്രാക്ടര്‍മാര്‍ക്ക് സ്വന്തമായി വര്‍ക്ക് ഷോപ് ഉണ്ടായിരിക്കണം. രാവിലെ ആറുമുതല്‍ രാത്രി 10 വരെ 15 മിനിറ്റ് ഇടവിട്ട് മുടക്കമില്ലാതെ സര്‍വിസ് നടത്തണം. ഈ നിബന്ധനകളൊക്കെ കാറ്റില്‍പറത്തി കാലപ്പഴക്കം ചെന്ന ഒരു ബോട്ട് മാത്രം ഉപയോഗിച്ച് സര്‍വിസ് നടത്തുകയായിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ച അര്‍ഹമായ നഷ്ടപരിഹാരം എത്തിക്കാന്‍ രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാറിന് കഴിഞ്ഞില്ല. കുറ്റക്കാരായ കരാറുകാര്‍ കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ കോര്‍പറേഷന്‍ അധികാരികള്‍, ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എ. സദീഖ്, കൊച്ചി മണ്ഡലം സെക്രട്ടറി റഷീദ് കോയിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഹൈകോടതി ജങ്ഷനില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.