ആലുവ: കീഴ്മാട് പഞ്ചായത്തില്‍ ആലുവ-പെരുമ്പാവൂര്‍ റോഡിലെ പകലോമറ്റത്തുനിന്ന് ചാലക്കല്‍ മോസ്കോ പ്രദേശത്തേക്കുള്ള റോഡ് തകര്‍ന്നു. റോഡിനുസമീപം പ്രവര്‍ത്തിക്കുന്ന ക്രഷറില്‍നിന്ന് കരിങ്കല്ലും മറ്റും കൊണ്ടുപോകാന്‍ വലിയ ലോറികള്‍ വരെ എത്തുന്നതാണ് റോഡ് തകര്‍ച്ചക്കിടയാക്കുന്നത്. നിത്യേന നൂറുകണക്കിനു ട്രിപ്പ് ഈ റോഡിലൂടെ പോകുന്നതിനാല്‍ ടാറിങ് നടത്തിയാലും ഫലമില്ലാതാവുകയാണ്. റോഡ് തകര്‍ച്ചക്ക് കാരണക്കാരായ ക്രഷറുകാര്‍തന്നെ റോഡ് ഉറപ്പേറിയ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. റോഡിനുസമീപം നിന്ന ഒരു വൈദ്യുതി പോസ്റ്റ് ലോറികളുടെ സഞ്ചാരത്തിന് തടസ്സമായിരുന്നു. ക്രഷറുകാര്‍ക്കുവേണ്ടി ഈ പോസ്റ്റ് സമീപത്തെ വീട്ടുവളപ്പിലേക്ക് മാറ്റിയിടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ വീണ്ടും നീക്കിയിട്ടിരുന്നു. റോഡ് തകര്‍ന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ പോലും ഓട്ടോറിക്ഷ വരുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.