പെരുമ്പാവൂര്‍: കോണ്‍ഗ്രസ് നേതാവ് ടി.പി. ഹസന്‍െറ ഒന്നാം ചരമവാര്‍ഷികം നടത്തിപ്പില്‍നിന്ന് കോണ്‍ഗ്രസ് ബ്ളോക്, മണ്ഡലം കമ്മിറ്റികള്‍ മാറിനിന്നതില്‍ അണികള്‍ക്കിടെ അമര്‍ഷം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റുമായിരുന്ന ടി.പി. ഹസന്‍െറ ജന്മനാടായ പെരുമ്പാവൂരില്‍ അനുസ്മരണം സമ്മേളനം നടത്തിപ്പുകാര്‍ ഐ.എന്‍.ടി.യു.സി റീജനല്‍ കമ്മിറ്റിമാത്രമായിരുന്നു. സംസ്ഥാന നേതാവും ടി.പിയുടെ ഏറ്റവും അടുത്തയാളും ഗ്രൂപ്പുകാരനുമായിരുന്ന യു.ഡി.എഫ് കണ്‍വീനര്‍ പോലും അനുസ്മരണം സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തിയില്ളെന്ന് ആക്ഷേപമുണ്ട്. 25 വര്‍ഷം തങ്കച്ചന്‍െറ നിഴലായി നിന്ന ടി.പിയുടെ അനുസ്മരണം ഗംഭീരമാക്കാന്‍ തങ്കച്ചന്‍ ശ്രമിക്കണമായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഐ.എന്‍.ടി.യു.സി റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായിരുന്നു തങ്കച്ചന്‍. വ്യാഴാഴ്ച ആലുവയില്‍ ടി.പി. ഹസന്‍ അനുസ്മരണ സമിതി എന്ന പേരില്‍ അജയ് തറയില്‍ മുന്‍കൈയെടുത്ത് നടത്തുന്ന ടി.പി. ഹസന്‍ അനുസ്മരണ സമ്മേളനത്തില്‍ ഗ്രൂപ്പിനതീതമായി മിക്ക നേതാക്കളെയും പങ്കെടുപ്പിക്കുന്നുണ്ട്. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി രമേശ് ചെന്നിത്തലയാണ്. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.പി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തും മാത്രമാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായി പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്‍റ് പോലും പരിപാടിക്ക് ഉണ്ടായില്ല. ആലുവയിലെ പരിപാടിയുടെ മാറ്റുകുറക്കാന്‍ ഐ.എന്‍.ടി.യു.സിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നതായി സംസാരമുണ്ട്. തൊഴിലാളികളും പ്രവര്‍ത്തകരും സംഘാടകരുടെ അറിയിപ്പുപോലുമില്ലാതെയാണ് പരിപാടിക്കത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.