മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനുമുന്നിലെ താല്‍ക്കാലിക ജങ്ഷന്‍ യാത്രക്കാര്‍ക്ക് ദുരിതക്കളമാകുന്നു. ആധുനിക സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകളും യാത്രക്കാരും സ്റ്റാന്‍ഡിനുമുന്നിലെ താല്‍ക്കാലിക ഷെഡിലാണ് നില്‍ക്കുന്നത്്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ റോഡിന്‍െറ ഇരുവശത്തുമത്തെിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇതിനാല്‍ ഒരുമാസമായി ജങ്ഷന്‍ ഗതാഗതക്കുരുക്കിലാണ്. റോഡുകള്‍ തകര്‍ന്ന് കുഴികളായി. ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള വെള്ളം ഓടയില്ലാത്തതിനാല്‍ റോഡിലൂടെ നിരന്ന് ഒഴുകുന്നത് സ്ഥിരം കാഴ്ചയാണ്. ഒരുവര്‍ഷത്തിലധികമായി ഈ നില തുടര്‍ന്നിട്ടും ഓട നിമിക്കാന്‍ പൊതുമരാമത്ത് നടപടി സ്വീകരിച്ചില്ല. റോഡുകള്‍ വീതികൂട്ടി ബസ് ബേ ഉള്‍പ്പെടെ സൗകര്യങ്ങള്‍ നടപ്പാക്കിയിരുന്നു. കനത്ത മഴയില്‍ ഈ ഭാഗത്ത് വെള്ളക്കെട്ട് വ്യാപകമാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ചളിയില്‍ കുളിക്കുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണണമെന്ന് പരാതി ഉയര്‍ന്നെങ്കിലും പൊതുമരാമത്ത്, തങ്ങളുടെ പരിധിയിലല്ളെന്ന മറുപടിയാണ് പറയുന്നത്. നഗരസഭയില്‍നിന്നും ഇതേ മറുപടിയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.