കിഴക്കമ്പലം ബിവറേജസ്: പൊലീസിന് തലവേദന, പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയം

കിഴക്കമ്പലം: കിഴക്കമ്പലം ബിവറേജസ് പൊലീസിന് തലവേദനയാകുമ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ആയുധമാകുന്നു. ആഗസ്റ്റ് 28 വരെ പ്രവര്‍ത്തിക്കാനാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി അനുവാദം നല്‍കിയത്. എന്നിട്ടും അടച്ച് പൂട്ടിയില്ളെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ബിവറേജസിന്‍െറ ഗേറ്റ് കിഴക്കമ്പലം ട്വന്‍റി20 യുടെ നേതൃത്വത്തില്‍ കരിങ്കല്ല് ഉപയോഗിച്ച് അടച്ച് കെട്ടുകയായിരുന്നു. പിറ്റേദിവസം പൊലീസിന്‍െറ നേതൃത്വത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കരിങ്കല്ല് ഭിത്തി പൊളിച്ച് മാറ്റി. പിന്നീട് പൊലീസ് കാവലിലാണ് ബിവറേജസ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ബിവറേജസ് കിഴക്കമ്പലം പഞ്ചായത്ത് രാഷ്ട്രീയത്തില്‍ ഇടംനേടി. ഇതിനിടയില്‍ ട്വന്‍റി20യുടെ നേതൃത്വത്തില്‍ ബിവറേജസ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരവും തുടങ്ങി. ബീവറേജസിനെച്ചൊല്ലി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. വിവിധപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബിവറേജസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത് പൊലീസിനും തലവേദനയായി. കിഴക്കമ്പലം പഞ്ചായത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും എതിര്‍ വശത്ത് ട്വന്‍റി20യുമാണ് പ്രധാനമായും രംഗത്തുള്ളത്. നേരത്തെ തന്നെ ബിവറേജസ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ലൈസന്‍സ് പുതുക്കി നല്‍കിയില്ളെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. പരസ്പരം വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ബിവറേജസ് പ്രവര്‍ത്തനം സജീവമാണ്. എട്ട് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് ഇവിടെ പലപ്പോഴും കച്ചവടം നടക്കുന്നത്. കിഴക്കമ്പലം ആലുവ റോഡില്‍ കിഴക്കമ്പലം ജങ്ഷന് സമീപം കൊടും വളവിലാണ് ബിവറേജസ് സ്ഥിതിചെയ്യുന്നത്. വളവും റോഡിന് വീതിയില്ലായ്മയും ഇവിടെ പലപ്പോഴും അപകടങ്ങളും പതിവാണ്. ബിവറേജസിലത്തെുന്നവര്‍ പലപ്പോഴും റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇത് ഈ മേഖലയില്‍ പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.ഇപ്പോള്‍ പൊലീസ്കാവലിലാണ് മദ്യക്കച്ചവടം നടക്കുന്നതെങ്കിലും അനധികൃതവാഹനപാര്‍ക്കിങ്ങിന് യാതൊരുവിധ നിയന്ത്രണവും ഇല്ളെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.