അപൂര്‍വയിനം ഒൗഷധച്ചെടികളുടെ ശേഖരവുമായി നേച്ചര്‍ ക്ളബ്

കൂത്താട്ടുകുളം: ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ളിക് സ്കൂളില്‍ അപൂര്‍വയിനം ഒൗഷധച്ചെടികളുടെ ശേഖരവുമായി നേച്ചര്‍ ക്ളബ്. കൂത്താട്ടുകുളം ശ്രീധരീയത്തിന്‍െറ സഹകരണത്തോടെയാണ് പച്ചമരുന്നുകളുടെ തോട്ടം നിര്‍മിച്ചത്. എണ്‍പതിലേറെ മരുന്നുചെടികള്‍ ഉദ്യാനത്തില്‍ പിടിപ്പിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഓരോ ചെടിയുടെയും പേര് മലയാളത്തിലും ഇംഗ്ളീഷിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയനാമവും ചെടിയുടെ ഗുണവും ഉപയോഗവും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഇത് അവസരമൊരുക്കുന്നു. ക്ളബ് ഡയറക്ടര്‍മാരായ ശ്രീകാന്ത് എം.ആര്‍., പി.എസ്. ആദര്‍ശ് എന്നിവരാണ് ഒൗഷധോദ്യാനം സംരക്ഷിക്കുന്നത്. ബയോഗ്യാസ് പ്ളാന്‍റ്, മരങ്ങളെല്ലാം നിലനിര്‍ത്തിയുള്ള കുട്ടികളുടെ പാര്‍ക്ക്, വാഴകൃഷി എന്നിവയുമുണ്ട്. കണ്ടുകിട്ടുന്ന അപൂര്‍വയിനം മരുന്നുചെടികള്‍ ശേഖരിക്കുന്ന തിരക്കിലാണ് കുട്ടികളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.