കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്)സര്‍ജിക്കല്‍ കൈയുറ നിര്‍മാണ യൂനിറ്റിന്‍െറ ബോയിലറില്‍ തീപിടുത്തം. അഗ്നിശമന സേന തക്കസമത്ത് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേഖലയിലെ ബീറ്റ ഹെല്‍ത്ത് കെയര്‍ പ്രൊഡക്ടിലെ കൂറ്റന്‍ വുഡ് ഫയേര്‍ഡ് തെര്‍മിക് ഫ്ളൂയീഡ് ഹീറ്ററിലേക്കുളള ഓയില്‍ നിറച്ച പൈപ്പിലാണ് തീപിടിച്ചത്. എളുപ്പം കത്തുപിടിക്കാവുന്ന തെര്‍മിനോള്‍ -55 ഓയില്‍ നിറച്ചിരുന്ന പൈപ്പിലെ ഇന്‍സ്റ്റലേഷനിലാണ് തീയുണ്ടായാതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. കമ്പനിയുടെ പ്ളാന്‍റിലേക്കുള്ള തെര്‍മിനോള്‍ ഓയില്‍ നിറച്ച പൈപ്പിലെ തീ തക്കസമത്ത് കണ്ടത്തെി പടരാനുള്ള സാധ്യത തടഞ്ഞതോടെ നൂറില്‍പരം തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥാപനത്തിലെ വന്‍ ദുരന്തമാണ് തടയാനായത്. ബോയിലറില്‍ നിന്ന് പ്ളാന്‍്റിലേക്ക് പോകുന്ന ഹീറ്റ് എയറിലാണ് കമ്പനിയില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ കൈയുറകള്‍ ഉണക്കിയെടുക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് രണ്ടരമണിക്കൂറോളം ബോയിലറിലേക്ക് വെള്ളം ചീറ്റിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്. ബോയിലറിന്‍െറ ഏറ്റവും മുകളില്‍ തീ കണ്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. പൈപ്പില്‍ തെര്‍മിനോള്‍ ഓയില്‍ കുറഞ്ഞ് മര്‍ദം കൂടിയതാണ് തീ പിടിക്കാന്‍ കാരണമായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ വി.സിദ്ധകുമാറിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫിസര്‍ എ.ഉണ്ണികൃഷ്ണന്‍, ലീഡിങ് ഫയര്‍മാന്‍ എം.സി. ബേബി, ഫയര്‍മാന്‍ കെ.എസ്. സുജീന്ദ്രന്‍, ജോബി മാത്യു, ഒ.കെ.വേണു, എം.കെ.ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.