പിഴല ദ്വീപിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; രണ്ടുപേര്‍ പിടിയില്‍

ആലുവ: പിഴല ദ്വീപില്‍ ചാരായ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയില്‍. വാറ്റുചാരായ നിര്‍മാണ യൂനിറ്റ് സ്ഥിതിചെയ്തിരുന്ന വീടിന്‍െറ ഉടമ കടമക്കുടി പിഴല കണക്കശ്ശേരി വീട്ടില്‍ ആന്‍റണി (57), വാറ്റിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ കടമക്കുടി പിഴല കൈതവളപ്പില്‍ ഷിബു (41) എന്നിവരെയാണ് സി.ഐ ടി.എസ്. ശശികുമാറും സംഘവും പിടികൂടിയത്. ജലഗതാഗത വകുപ്പില്‍ സ്രാങ്കാണ് ഷിബു. ദ്വീപില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. സുരേഷ്ബാബുവിന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്‍റിവ് ഓഫിസര്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാജന്‍ പോള്‍, ടി.ഡി. ജോസ്, സുനീഷ്കുമാര്‍, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. മയക്കുമരുന്ന്, വ്യാജമദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും നേരിട്ട് എക്സൈസില്‍ വിളിച്ചറിയിക്കാമെന്ന് സി.ഐ പറഞ്ഞു. ഫോണ്‍: 94000 69550, 0484 -2627480.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.