ആലുവ: ജില്ലാ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍ ഡിവിഷനില്‍ പുതുതായി നടപ്പാക്കേണ്ട 2,63,09,500 രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തിന്‍െറയും ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരം ലഭിച്ചു. പദ്ധതി നടപ്പില്‍വരുത്താനായി ജില്ലാ പഞ്ചായത്തില്‍നിന്ന് ടെന്‍ഡര്‍ വിളിക്കാന്‍ നടപടി ആരംഭിച്ചു. അംഗീകാരം ലഭിച്ച പദ്ധതികള്‍: ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മുണ്ടിയാത്ത് റോഡ് കാന നിര്‍മാണം അഞ്ചുലക്ഷം, കെ.സി.കെ റോഡ് റീ ടാറിങ് അഞ്ചുലക്ഷം, ഒഡോണ്‍ റോഡ് റീ ടാറിങ് എട്ടുലക്ഷം, മാരാപ്പറമ്പ് സബ് റോഡ് റീ ടാറിങ് എട്ടുലക്ഷം. അയ്യരുകടവ് റോഡ് റീ ടാറിങ് ആറുലക്ഷം, ചാന്തു മാസ്റ്റര്‍ റോഡ് റീ ടാറിങ് അഞ്ചുലക്ഷം, മത്തായി കോളനി റോഡ് റീ ടാറിങ് ഒമ്പതുലക്ഷം, കരിമ്പാടം-യശോറാം റോഡ് റീ ടാറിങ് 10 ലക്ഷം, തോട്ടകത്ത് റോഡ് നവീകരണം അഞ്ചുലക്ഷം , സെന്‍റ് ജയിംസ് റോഡ് കാന അഞ്ചുലക്ഷം, വാലംതോട് നവീകരണം 29,39,500 രൂപ. വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ പാടി-മരോട്ടിച്ചുവട് റോഡ് റീ ടാറിങ് 10ലക്ഷം, ജനതാ റോഡ് റീ ടാറിങ് 10ലക്ഷം, തിരുമുപ്പം-ആറാട്ടുകടവ് ലിങ്ക് റോഡ് റീ ടാറിങ്-കാന 13ലക്ഷം, നാഷനല്‍ റോഡ് കാന നിര്‍മാണം 10ലക്ഷം, എ.കെ.ജി റോഡ് റീ ടാറിങ് 10ലക്ഷം. ഫാ. മാനുവല്‍ റോഡ് കാന 10ലക്ഷം, കോണ്‍വെന്‍റ് റോഡ് റീ ടാറിങ്-കാന ഏഴുലക്ഷം, വട്ടപ്പോട്ട-കരിങ്ങാന്‍തുരുത്ത് റോഡ് റീ ടാറിങ്-കാന 10 ലക്ഷം, പള്ളിനിലം റോഡ് കാന നിര്‍മാണം പൂര്‍ത്തീകരണം ഒരു ലക്ഷം, ഇന്ദിരാജി റോഡ് നവീകരണം 10ലക്ഷം. ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കക്കുന്നില്‍ സബ് റോഡ് റീ ടാറിങ് 10ലക്ഷം, മേസ്തിരിപ്പടി റോഡ് റീ ടാറിങ് 10ലക്ഷം, പള്ളിപ്പടി-കരിവേലി റോഡ് സൈഡ് കെട്ടല്‍ അഞ്ചുലക്ഷം, അടക്കാതോട് കാന അഞ്ചുലക്ഷം. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉളിയന്നൂര്‍-പരീതുപിള്ള റോഡ് റീ ടാറിങ് അഞ്ചുലക്ഷം, ഉളിയന്നൂര്‍ -പുതുവന -തുരുത്തിപ്പുറം റോഡ് റീ ടാറിങ് അഞ്ചുലക്ഷം. എടയാര്‍ സുഡ് കെമി റോഡ് റീ ടാറിങ് 10 ലക്ഷം, എടയാര്‍ ഗവ. ആശുപത്രി റോഡ് നവീകരണം അഞ്ചുലക്ഷം, കനാല്‍ ബണ്ടുറോഡ് കാന അഞ്ച് ലക്ഷം, കുന്നുപുറം-എടയാറ്റുകാല്‍ റോഡ് റീ ടാറിങ് ആറുലക്ഷം, ബിനാനിപുരം -ഫാത്തിമമാതാ പള്ളി റോഡ് റീ ടാറിങ് അഞ്ചുലക്ഷം. എരമം മസ്ജിദ് റോഡ് കാന അഞ്ചുലക്ഷം, കയന്‍റിക്കര വായനശാല പുസ്തകം-അലമാര 50000 രൂപ, ഉളിയന്നൂര്‍ സാംസ്കാരികനിലയം വായനശാല പുസ്തകം-അലമാര 50000 രൂപ . കൂടാതെ മുപ്പത്തടം ഗവ. എച്ച്.എസ്.എസിലെ എസ്.എസ്.എല്‍.സി, പ്ളസ് ടു, കൊങ്ങോര്‍പിള്ളി ഗവ. എച്ച്.എസ്.എസിലെ എസ്.എസ്.എല്‍.സി, പ്ളസ് ടു, ബിനാനിപുരം ഗവ. എച്ച്.എസ്.സി എസ്.എസ്.എല്‍.സി എന്നീ ക്ളാസുകളിലെ എസ്.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്ക്ള്‍ വിതരണം സെപ്റ്റംബര്‍ 15നകം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.