നെടുമ്പാശ്ശേരി: ജൂണ്‍ 13ന് ഐറിഷ് സ്വദേശി എഡ്വിന്‍ മിനിഹാന്‍ 10 കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വഴി കടത്തിയ സംഭവത്തില്‍ സഹായിയായി പ്രവര്‍ത്തിച്ച മലയാളിയെ തിരിച്ചറിഞ്ഞ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളം കലൂര്‍ സ്വദേശി നിബു മാത്യു വര്‍ഗീസിനെയാണ് തിരയുന്നത്. കോളജ് വിദ്യാഭ്യാസ കാലത്ത് റാഗിങ് കേസില്‍ പ്രതിയായി കോടതിയുടെ നല്ലനടപ്പ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. എഡ്വിന്‍ കസ്റ്റംസിന്‍െറ പിടിയിലായ അന്ന് രാത്രിതന്നെ നിബു മാത്യു സ്വന്തം കാറില്‍ ബംഗളൂരുവിലേക്ക് കടന്നു. കസ്റ്റംസ് ഒളിത്താവളം കണ്ടത്തെിയപ്പോഴേക്കും ഇയാള്‍ ഇവിടെനിന്ന് മുങ്ങി. പിന്നീട് ഒളിത്താവളം മൈസൂരുവിലേക്ക് മാറ്റിയ ഇയാള്‍ രക്തചന്ദനക്കേസില്‍ പ്രതിയായ ഒരാള്‍ക്കൊപ്പം കര്‍ണാടക ക്രൈംബ്രാഞ്ചിന്‍െറ പിടിയിലായി. എന്നാല്‍,കസ്റ്റംസ് മൈസൂരുവിലത്തെിയപ്പോഴേക്കും ഇയാള്‍ മോചിതനായിരുന്നു. നിബുവിന് ബംഗളൂരുവിലും മൈസൂരുവിലും താവളമൊരുക്കിയ മലയാളി വനിതയുള്‍പ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചിത്രം പരസ്യപ്പെടുത്തിയ കസ്റ്റംസ് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നല്‍കേണ്ട നമ്പര്‍: 94475 09724
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.